ബാ​ലു ച​ന്ദ്ര​ന് കു​വൈ​റ്റ് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി
Thursday, April 25, 2019 10:10 PM IST
കു​വൈ​ത്ത് സി​റ്റി: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു നി​ര്യാ​ത​നാ​യ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് അ​ബാ​സി​യ എ ​യൂ​ണി​റ്റ് അം​ഗ​വും കു​വൈ​റ്റ് പൊ​തു​സ​മൂ​ഹ​ത്തി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ബാ​ലു ച​ന്ദ്ര​ന് അ​ന്ത്യാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

അ​ബാ​സി​യ ക​ലാ സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ക​ല കു​വൈ​റ്റ് അ​ബാ​സി​യ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ ​ശി​വ​ൻ​കു​ട്ടി അ​നു​ശോ​ച​ന​ക്കു​റി​പ്പു അ​വ​ത​രി​പ്പി​ച്ചു. ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ടി​വി ഹി​ക്മ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. സൈ​ജു സ്വാ​ഗ​ത​വും അ​ബാ​സി​യ മേ​ഖ​ല സെ​ക്ര​ട്ട​റി ശൈ​മേ​ഷ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. സാം ​പൈ​നും​മൂ​ട്, ര​ഘു​നാ​ഥ​ൻ നാ​യ​ർ, ആ​ർ. നാ​ഗ​നാ​ഥ​ൻ, സ​ജീ​വ് എം. ​ജോ​ർ​ജ്, സി. ​കൃ​ഷ്ണ​ൻ, ബാ​ല​ച​ന്ദ്ര​ൻ, ബാ​ബു ഫ്രാ​ൻ​സീ​സ്, ര​മാ അ​ജി​ത്ത്, സ​ലിം രാ​ജ്, അ​ജി​ത്ത് നെ​ടും​കു​ന്നം, ജി​ജി ജോ​ർ​ജ്, ബാ​ബു വാ​ഴ​ക്കാ​ട് എ​ന്നി​വ​ർ ബാ​ലു ച​ന്ദ്ര​നെ അ​നു​സ്മ​രി​ച്ച് സം​സാ​രി​ച്ചു.

കു​വൈ​ത്തി​ന്‍റെ പൊ​തു മ​ണ്ഡ​ല​ത്തി​ൽ സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ബാ​ലു​വി​ന്‍റെ മ​ര​ണം പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ച എ​ല്ല​വ​രും അ​നു​സ്മ​രി​ച്ചു. കു​വൈ​റ്റ് പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്നും നി​ര​വ​ധി പേ​രാ​ണ് അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​ച്ചേ​ർ​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ