ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന പ്ര​ത്യേ​ക പാ​ഠ്യ​പ​ദ്ധ​തി​യാ​ക്ക​ണം: കേ​ളി ഉ​മ്മു​ൽ ഹ​മാം ഏ​രി​യാ സ​മ്മേ​ള​നം
Thursday, April 25, 2019 10:21 PM IST
റി​യാ​ദ്: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കാ​നും രാ​ജ്യ​ത്തോ​ടും സ​മൂ​ഹ​ത്തോ​ടും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പൗ​ര​ബോ​ധ​വു​മു​ള്ള ഒ​രു സ​മൂ​ഹ​ത്തെ വ​ള​ർ​ത്താ​നും, ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന പ്ര​ത്യേ​ക പാ​ഠ്യ​പ​ദ്ധ​തി​യാ​ക്കി വി​ദ്യാ​ർ​ഥി​ക​ളെ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന പ​ഠി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​യ​മ​നി​ർ​മ്മാ​ണം ന​ട​ത്ത​ണ​മെ​ന്ന് കേ​ളി ഉ​മ്മു​ൽ ഹ​മാം നാ​ലാ​മ​ത് ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ബ​ത്ത ക്ലാ​സി​ക് ഹാ​ളി​ൽ അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​ൻ ന​ഗ​റി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ജി​സാ​ൻ പ്ര​വാ​സി സം​ഘം (ജ​ല)​മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​മി​തി ക​ണ്‍​വീ​ന​ർ ഡോ. ​മു​ബാ​റ​ക് സാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ഒ.​പി. മു​ര​ളി താ​ൽ​കാ​ലി​ക അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കൃ​ഷ്ണ​കു​മാ​ർ, ഒ.​പി മു​ര​ളി, ജോ​ബി (പ്ര​സീ​ഡി​യം) പി.​പി. ഷാ​ജു, പ്ര​തീ​പ് രാ​ജ്, ച​ന്ദ്ര​ചൂ​ഡ​ൻ (സ്റ്റി​യ​റിം​ഗ്) ജോ​സ​ൻ, ജ്യോ​തി പ്ര​കാ​ശ്, അ​ൻ​സാ​ർ(​മി​നു​ട്ട്സ്) നൗ​ഫ​ൽ, ഷി​ഹാ​ബു​ദ്ദീ​ൻ (പ്ര​മേ​യം), ഡി. ​അ​നി​ൽ കു​മാ​ർ, ബി​ജു, പ്ര​ശാ​ന്ത് (ക്ര​ഡ​ൻ​ഷ്യ​ൽ) എ​ന്നി​വ​ർ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ചു. ര​ക്ത​സാ​ക്ഷി പ്ര​മേ​യം ജെ​സി​നും, അ​നു​ശോ​ച​ന പ്ര​മേ​യം പ്ര​ശാ​ന്തും അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി പ്ര​തീ​പ് രാ​ജ് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, പി.​പി ഷാ​ജു വ​ര​വു ചി​ല​വും, കേ​ളി പ്ര​സി​ഡ​ന്‍റ് ദ​യാ​ന​ന്ദ​ൻ ഹ​രി​പ്പാ​ട് സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. പ്ര​തി​നി​ധി​ക​ളു​ടെ ച​ർ​ച്ച​യ്ക്ക് പ്ര​തീ​പ് രാ​ജ്, പി.​പി ഷാ​ജു, കേ​ളി സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​ന്പൂ​ർ, മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ മ​റു​പ​ടി പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഒ.​പി. മു​ര​ളി (പ്ര​സി​ഡ​ന്‍റ്), പ്ര​തീ​പ് രാ​ജ് (സെ​ക്ര​ട്ട​റി), പി.​പി ഷാ​ജു (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ സ​മ്മേ​ള​നം തി​ര​ഞ്ഞെ​ടു​ത്തു.