കെ​ഫാ​ക് സോ​ക്ക​ർ ലീ​ഗ്, മാ​സ്റ്റേ​ഴ്സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ളു​ടെ സെ​മി ഫൈ​ന​ൽ ലൈ​ന​പ്പാ​യി
Thursday, April 25, 2019 10:30 PM IST
മി​ശ്രി​ഫ് : കെ​ഫാ​ക് യൂ​ണി​മ​ണി സോ​ക്ക​ർ ലീ​ഗ് , മാ​സ്റ്റേ​ഴ്സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ആ​വേ​ശ​ത്തി​ലേ​ക്ക്. സെ​മി ഫൈ​ന​ലി​ൽ ചാ​ന്പ്യ​ൻ​സ് എ​ഫ്സി മ​ല​പ്പു​റം ബ്ര​ദേ​ഴ്സി​നെ​യും സോ​ക്ക​ർ കേ​ര​ളാ സി​എ​ഫ്സി സാ​ൽ​മി​യ​യെ​യും നേ​രി​ടും.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ചാ​ന്പ്യ·ാ​രാ​യ ചാ​ന്പ്യ​ൻ​സ് എ​ഫ്സി കി​ഷോ​ർ നേ​ടി​യ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് ബ്ലാ​സ്റ്റേ​ഴ്സ് കു​വൈ​റ്റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​മി​യി​ൽ ബെ​ർ​ത്ത് ഉ​റ​പ്പി​ച്ച​ത്. ഷൂ​ട്ടൗ​ട്ടി​ലൂ​ടെ സ്പാ​ർ​ക്സ് എ​ഫ്സി​യെ തോ​ൽ​പി​ച്ചാ​ണ് മ​ല​പ്പു​റം ബ്ര​ദേ​ഴ്സി​ന്‍റെ സെ​മി​ഫൈ​ന​ൽ പ്ര​വേ​ശ​നം. കെ​ഫാ​ക് സോ​ക്ക​ർ ലീ​ഗ് മൂ​ന്നു​വ​ട്ടം നേ​ടി​യ മു​ൻ ചാ​ന്പ്യന്മാ​രാ​യ സോ​ക്ക​ർ കേ​ര​ളാ ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ വ​സീം നേ​ടി​യ ഒ​രു ഗോ​ളി​ന് സി​ൽ​വെ​ർ​സ്റ്റാ​ർ എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​മി​യി​ൽ യോ​ഗ്യ​ത നേ​ടി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റ​ണ്ണേ​ഴ്സ​പ്പാ​യ മാ​ക് കു​വൈ​റ്റി​നെ ഷൂ​ട്ടൗ​ട്ടി​ലൂ​ടെ തോ​ൽ​പി​ച്ചാ​ണ് സി​എ​ഫ്സി സാ​ൽ​മി​യ സെ​മി​ബെ​ർ​ത്ത് ഉ​റ​പ്പി​ച്ച​ത്. കെ​ഫാ​ക് മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സ്പാ​ർ​ക്സ് എ​ഫ്സി, മ​ല​പ്പു​റം ബ്ര​ദേ​ഴ്സി​നെ​യും. യം​ഗ് ഷൂ​ട്ടേ​ർ​സ് എ​ഫ്സി , സി​ൽ​വ​ർ സ്റ്റാ​ർ എ​ഫ് സി​യെ​യും നേ​രി​ടും. മ​ത്സ​ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് നാ​ലു മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്നും സെ​മി ഫൈ​ന​ലു​ക​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങെ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യും കെ​ഫാ​ക് ഭാ​രാ​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ