ഇ​റാം സ​യ​ന്‍റി​ഫി​ക് സൊ​ല്യൂ​ഷ​ന് വീ​ണ്ടും അം​ഗീ​കാ​രം
Thursday, April 25, 2019 10:40 PM IST
ഡ​ൽ​ഹി: ഇ- ​ടോ​യ്ല​റ്റ് സം​വി​ധാ​നം രാ​ജ്യ​ത്ത് അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ട് നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​യ ഇ​റാം സ​യ​ന്‍റി​ഫി​ക് സൊ​ല്യൂ​ഷ​ൻ​സ്, ഇ​ന്ത്യ സാ​നി​റ്റേ​ഷ​ൻ കോ ​അ​ലീ​ഷ​നും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യും ചേ​ർ​ന്നു ഏ​ർ​പ്പെ​ടു​ത്തി​യ സാ​മൂ​ഹ്യ സം​രം​ഭം എ​ന്ന നി​ല​യി​ലു​ള്ള മി​ക​ച്ച ശൗ​ചാ​ല​യ മാ​തൃ​ക​യ്ക്കു​ള്ള പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി. വ്യാ​ഴാ​ഴ്ച ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​ൽ ഫി​ക്കി പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് സോ​മ​നി​യി​ൽ നി​ന്നും ഇ​റാം ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദ് അ​വാ​ർ​ഡ് ഏ​റ്റു വാ​ങ്ങി. ഇ​ന്ത്യ സാ​നി​റ്റേ​ഷ​ൻ കോ ​അ​ലീ​ഷ​ൻ അ​ധ്യ​ക്ഷ നൈ​ന ലാ​ൽ കി​ദ്വാ​യ് ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

പൊ​തു ശൗ​ചാ​ല​യ ന​വീ​ക​ര​ണ​ത്തി​ലും ഈ ​മേ​ഖ​ല​യി​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക​ത​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ലും ഇ​റാം സ​യ​ന്‍റി​ഫി​ക് സൊ​ല്യൂ​ഷ​ൻ ഒ​രു ദ​ശാ​ബ്ദ​ത്തി​ല​ധി​ക​മാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​പു​ര​സ്കാ​ര​മെ​ന്ന് ച​ട​ങ്ങി​ൽ നി​റം ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് താ​ങ്ങാ​വു​ന്ന ചെ​ല​വി​ൽ ഏ​റ്റ​വും ആ​രോ​ഗ്യ​ക​ര​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​പൂ​ർ​ണ​വു​മാ​യ ശൗ​ചാ​ല​യ ശൃം​ഖ​ല​ക​ൾ രാ​ജ്യ​ത്ത് ഉ​ട​നീ​ളം സ്ഥാ​പി​ക്കു​ക എ​ന്ന​താ​ണ് ഇ​റാം സ​യ​ന്‍റി​ഫി​ക്കി​ന്‍റെ ല​ക്ഷ്യം. വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ ഈ ​ഒ​രു ദൗ​ത്യ​ത്തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന പി​ന്തു​ണ​യ്ക്ക് അ​ദ്ദേ​ഹം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ൽ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഇ​ല​ക്ട്രോ​ണി​ക് ടോ​യ്ല​റ്റ് സ്ഥാ​പി​ച്ചു കൊ​ണ്ട് മ​ഹ​ത്താ​യ ഒ​രു ആ​രോ​ഗ്യ വി​പ്ല​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ച ഇ​റാം ഗ്രൂ​പ്പ് ഇ​തി​ന​കം ഇ​ന്ത്യ​യി​ലെ 23 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി മു​വ്വാ​യി​ര​ത്തി അ​ഞ്ഞൂ​റി​ൽ​പ്പ​രം ഇ ​ടോ​യ്ലെ​റ്റു​ക​ൾ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. കൂ​ടാ​തെ നേ​പ്പാ​ൾ, കു​വൈ​റ്റ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും ഇ ​ടോ​യ്ലെ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, ഹെ​യ്റ്റി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും ഇ ​ടോ​യ്ല​റ്റ് പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് ഇ​റാം സ​യ​ന്‍റി​ഫി​ക് സൊ​ല്യൂ​ഷ​ൻ. നാ​ൽ​പ​ത്ത​ഞ്ചി​ല​ധി​കം ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ ഇ​തി​ന​കം ക​ര​സ്ഥ​മാ​ക്കി​യ ഇ​റാം ഗ്രൂ​പ്പി​ന്‍റെ ഇ ​ടോ​യ്ല​റ്റ് പ​ദ്ധ​തി​ക്ക് ബി​ൽ & മെ​ലി​ൻ​ഡ ഗേ​റ്റ്സ് ഫൗ​ണ്ടേ​ഷ​ൻ അ​ട​ക്കം അ​നേ​കം സം​ഘ​ട​ന​ക​ളു​ടെ ഗ്രാ​ൻ​ഡും ല​ഭ്യ​മാ​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ