ആ​രോ​ഗ്യ​രം​ഗ​ത്ത് സ്തു​ത്യ​ർ​ഹ​സേ​വ​നം കാ​ഴ്ച​വ​ച്ച​വ​ർ​ക്ക് വേ​ൾ​ഡ് മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലിന്‍റെ ആദരം
Thursday, April 25, 2019 10:45 PM IST
ഷാ​ർ​ജ : ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​ഗ​ൽ​ഭ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി വേ​ൾ​ഡ് മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ദു​ബാ​യ് ചാ​പ്റ്റ​ർ ഏ​ർ​പ്പെ​ടു​ത്തി​യ എ​ച്ച്ആ​ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഷാ​ർ​ജ ഓ​ഷ്യ​ൻ ബ്ലൂ ​തീ​യേ​റ്റ​റി​ൽ ന​ട​ന്ന പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​ൽ ദു​ബാ​യ് യു​ണി​പെ​ക്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​യ​ർ​മാ​നും പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നു​മാ​യ അ​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു.

ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ത്തെ സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള ഹാ​ൾ ഓ​ഫ് ഫെ​യിം പു​ര​സ്കാ​രം ഡോ. ​റാ​സ സി​ദ്ദി​ഖി​യും (സി​ഇ​ഒ, അ​റേ​ബ്യ​ൻ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ്പ് റാ​ഖ് ഹോ​സ്പി​റ്റ​ൽ), ഡോ. ​അ​ജി​ത് കു​മാ​ർ നാ​ഗ്പാ​ലും ( ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​മി​റ്റി സ​ർ​വ​ക​ലാ​ശാ​ല) ഏ​റ്റു​വാ​ങ്ങി.

ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച 25 പ്ര​തി​ഭ​ക​ളെ​യും ച​ട​ങ്ങി​ൽ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ആ​രോ​ഗ്യ​രം​ഗ​ത്തെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഇ​ന്നു നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ച​ർ​ച്ച​യും പു​ര​സ്കാ​ര​ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.

വേ​ൾ​ഡ് മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റും, മു​ൽ​ക് ഹെ​ൽ​ത്ത് കെ​യ​ർ എ​ന്‍റ​ർ​പ്രൈ​സ​സ് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ന​വാ​ബ് ഷാ​ഫി ഉ​ൽ മു​ൽ​ക്, ഏ​രീ​സ് ഗ്രൂ​പ്പ് സി​ഇ​ഒ​യും, വേ​ൾ​ഡ് മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സോ​ഹ​ൻ റോ​യ്, അ​ഹ​ല്യ ഹോ​സ്പി​റ്റ​ൽ സി​ഇ​ഒ​യും, വേ​ൾ​ഡ് മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​വി​നോ​ദ് ത​ന്പി തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.