യാത്രയയപ്പ് നൽകി
Saturday, May 11, 2019 7:43 PM IST
കുവൈത്ത് സിറ്റി: നാല്പത്തിരണ്ട് വർഷത്തെ പ്രവാസ ജിവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് കെഎംസിസി കുന്ദംകുളം മണ്ഡലം അംഗമായ അബ്ദുൽ ഖാദറിന് കുന്നംകുളം മണ്ഡലം കമ്മിറ്റി യാത്രയയപ്പു നൽകി.

കുവൈത്ത് കെഎംസിസി തൃശൂർ ജില്ല ജനറൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് വില്ലനൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് റാഷിദ് കരിക്കാട് അധ്യക്ഷത വഹിച്ചു. അബ്ദുൾ ഖാദറിനുള്ള മൊമെന്‍റോ ജില്ല ജനറൽ സെക്രട്ടറി അബ്ദുൾ ലത്തീഫ്, മണ്ഡലം പ്രസിഡന്‍റ് റാഷിദ് കരിക്കാട്, ജില്ല സെക്രട്ടറി ഹമീദ് കരിക്കാട് മറ്റു മണ്ഡലം ഭാരവാഹികളായ കബീർ, മുഹമ്മദ്, ഫാസിൽ റസാഖ്, റഹീം, ഫൈസൽ റസാഖ്, നൗഫൽ റസാഖ് എന്നിവർ ചേർന്നു നൽകി.

റിപ്പോർട്ട്:സലിം കോട്ടയിൽ