മന്നാ കൈയ്യെഴുത്തുപ്രതി മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
Sunday, May 12, 2019 2:42 PM IST
മസ്‌കറ്റ്: ഒമാന്‍ സീറോ മലങ്കര കത്തോലിക്കാ കൂട്ടായ്മയുടെ (ഒ.എസ്എംസിസി) ആഭിമുഖ്യത്തില്‍ എംസിവൈഎം ഒമാന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട മന്നാ വി. ബൈബിള്‍ കൈയ്യെഴുത്തുപ്രതി മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കലും സമ്മാനദാനവും നടത്തി. ഗാലാ ഹോളിസ്പിരിറ്റ് ദേവാലയത്തില്‍ നടത്തപ്പെട്ട പ്രത്യേക ചടങ്ങില്‍വച്ച് മേയ് പത്തിനു വെള്ളിയാഴ്ചയാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. രചനാ മത്സരത്തില്‍ ശ്യാമാ സൂസന്‍ കുരുവിള (ഗാലാ) ഒന്നാം സ്ഥാനവും, ജൂലി അജു (സലാല) രണ്ടാം സ്ഥാനവും, സോണിയാ ജോസ് (റൂവി) മൂന്നാം സ്ഥാന വും കരസ്ഥമാക്കി. ഗാലാ ഇടവക വികാരി ഫാ. ജോര്‍ജ് വടുക്കൂട്ട്, ഒ.എസ്.എം.സി.സി ഡയറക്ടര്‍ ഫാ. ഫിലിപ്പ് നെല്ലിവിള തുടങ്ങിയവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി റോണാ തോമസ് സ്വാഗതം പറഞ്ഞു. ഒഎസ്എംസിസി പ്രസിഡന്റ ് ഡോ. ജോണ്‍ ഫിലിപ്പ്‌സ് മാത്യു, ട്രഷറര്‍ ബാബു മാത്യു, റൂവി യൂണിറ്റ് പ്രസിഡന്റ ് സാം ഡേവിഡ് മാത്യു, ഗാലാ യൂണിറ്റ് പ്രസിഡന്റ ് ജോണ്‍ ജോര്‍ജ്, പൊന്നച്ചന്‍, ജോസഫ് മാത്യു, എം.സി.വൈ.എം ഒമാന്‍ ഭാരവാഹികളായ സജിത്ത് ഐസക്ക്, രതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. എംസിവൈഎം ഒമാന്‍ സെക്രട്ടറി ഷെറിന്‍ മാത്യു നമ്പി പറഞ്ഞു.

ഇതോടനുബന്ധിച്ച് നടത്തിയ ബൈബിള്‍ എക്‌സിിഷനില്‍ പുതിയനിയമം എഴുതി പൂര്‍ത്തീകരിച്ച 38 മത്സരാര്‍ഥികളുടെയും കൈയ്യെഴുത്ത് പ്രതി സ്റ്റാളില്‍ പ്രത്യേകമായി ക്രമീകരിച്ചിരുന്നു. മലങ്കര സഭയുടെ ചരിത്രം പറയുന്ന വിവിധങ്ങളായ പോസറ്ററുകളും എക്‌സിിഷനിലുണ്ടായിരുന്നു. നൂറുകണക്കിനാളുകളാണ് രാവിലെ മുതല്‍ എക്‌സിിഷന്‍ സ്റ്റാള്‍ സമ്പഅശിച്ചത്. രാവിലെ എട്ടിന് ഗാലാ ഇടവക വികാരി ഫാ. ജോര്‍ജ് വടുക്കൂട്ട് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ഒ.എസ്.എം.സി.സി ഡയറക്ടര്‍ ഫാ. ഫിലിപ്പ് നെല്ലിവിള, ഗാലാ ഇടവക അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യന്‍, ഒ.എസ്.എം.സി.സി, എം.സി.വൈ.എം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ക്രമീകരണങ്ങള്‍ക്ക് ഗാലാ, റൂവി യൂണിറ്റ് ഭാരവാഹികള്‍, എംസിവൈഎം, എംസിസിഎല്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം