റി​യാ​ദി​ൽ കാ​ർ മ​റി​ഞ്ഞ് മ​ഞ്ചേ​രി സ്വ​ദേ​ശി​നി മ​രി​ച്ചു
Monday, May 13, 2019 1:46 AM IST
മ​ഞ്ചേ​രി: റി​യാ​ദ് ദ​മാ​മി​ൽ നി​ന്ന് ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ന് പോ​യി മ​ട​ങ്ങി​യ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ മ​റി​ഞ്ഞ് മ​ഞ്ചേ​രി സ്വ​ദേ​ശി​നി മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. റി​യാ​ദി​ൽ നി​ന്ന് 70 കി​ലോ​മീ​റ്റ​റ​ക​ലെ മു​സാ​ഹ്മി​യ​ക്ക് സ​മീ​പം മ​ക്ക ഹൈ​വേ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം മ​ഞ്ചേ​രി തു​റ​ക്ക​ൽ സ്വ​ദേ​ശി വ​ലി​യ​ക​ത്ത് ഹൗ​സി​ൽ അ​ബ്ദു​റ​സാ​ഖി മ​ക​ൾ സ​നോ​വ​ർ റ​സാ​ഖ് (20) ആ​ണ് മ​രി​ച്ച​ത്. ഇ​ള​യ മ​ക​ൾ ത​മ​ന്ന റ​സാ​ഖി​നെ (13) ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ റി​യാ​ദ് ന​സീ​മി​ലെ കിം​ഗ് അ​ബ്ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.45ഓ​ടെ​യാ​ണ് സം​ഭ​വം.

നോ​ന്പു​തു​റ​ക്കും മു​ന്പ് റി​യാ​ദി​ലു​ള്ള ഫ്ളാ​റ്റി​ലേ​ക്ക​ത്തൊ​നു​ള്ള വ​ര​വാ​യി​രു​ന്നു. മു​സാ​ഹ്മി​യ ക​ഴി​ഞ്ഞു​ള്ള റോ​ഡി​ലെ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ അ​ടു​ത്ത​റോ​ഡി​ലേ​ക്ക് ഓ​ടി​ക്ക​യ​റി മ​റി​യു​ക​യാ​യി​രു​ന്നു. അ​ബ്ദു​റ​സാ​ഖാ​ണ് വാ​ഹ​നം ഓ​ടി​ച്ച​ത്. ഇ​ദ്ദേ​ഹ​വും മു​ൻ​വ​ശ​ത്തി​രു​ന്ന ഭാ​ര്യ ജി​ഷ​യും സീ​റ്റ് ബെ​ൽ​ട്ട് ധ​രി​ച്ചി​രു​ന്ന​ത് കൊ​ണ്ട് പ​രി​ക്കൊ​ന്നു​മേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

പെ​ണ്‍​കു​ട്ടി​ക​ൾ ര​ണ്ടും പി​ൻ​സീ​റ്റി​ലാ​യി​രു​ന്നു. ഇ​രു​വ​രും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. സ​നോ​വ​റി​ന്‍റെ ത​ല റോ​ഡി​ലി​ടി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് സ​നോ​വ​ർ. ത​മ​ന്ന​യു​ടെ കൈ​കാ​ലു​ക​ൾ​ക്ക് പൊ​ട്ട​ലാ​ണു​ള്ള​ത്. സൗ​ദി ടെ​ലി​കോം ക​ന്പ​നി​യു​ടെ ജോ​ലി​ക​ൾ ചെ​യ്യു​ന്ന ഡാ​റ്റാ​കോം എ​ന്ന ക​ന്പ​നി​യു​ടെ ദ​മാം ബ്രാ​ഞ്ചി​ൽ പ്രോ​ജ​ക്ട് മാ​നേ​ജ​രാ​ണ് അ​ബ്ദു​റ​സാ​ഖ്.

വ​ർ​ഷ​ങ്ങ​ളാ​യി സൗ​ദി​യി​ലു​ള്ള അ​ബ്ദു​റ​സാ​ഖ് ആ​ദ്യം ഇ​തേ ക​ന്പ​നി​യു​ടെ റി​യാ​ദ് ബ്രാ​ഞ്ചി​ലാ​യി​രു​ന്നു. ഏ​ഴ് മാ​സം​മു​ന്പാ​ണ് സ്ഥ​ലം മാ​റ്റ​മാ​യി ദ​മ്മാ​മി​ലേ​ക്ക് പോ​യ​ത്. റി​യാ​ദി​ൽ വ​ർ​ഷ​ങ്ങ​ളാ​യു​ണ്ടാ​യി​രു​ന്ന കു​ടും​ബം പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങി​യ ശേ​ഷം ഏ​താ​നും ആ​ഴ്ച മു​ന്പ് സ​ന്ദ​ർ​ശ​ക വി​സ​യി​ൽ തി​രി​ച്ചു​വ​ന്ന​താ​യി​രു​ന്നു.