ഗ്രാ​ന്‍റ് മു​ഫ്തി കാ​ന്ത​പു​ര​ത്തെ ആര്‍എസ്‌സി ആ​ദ​രി​ക്കും
Monday, May 13, 2019 10:22 PM IST
മ​നാ​മ: ഇ​ന്ത്യ​ൻ ഗ്രാ​ന്‍റ് മു​ഫ്തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ശേ​ഷം ആ​ദ്യ​മാ​യി ബ​ഹ​റ​നി​ലെ​ത്തു​ന്ന അ​ഖി​ലേ​ന്ത്യാ സു​ന്നി ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ​ല്യാ​രെ രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ആ​ദ​രി​ക്കും.

ഇ​ന്ത്യ​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി കാ​ന്ത​പു​ര​ത്തി​ന് നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ബ​ഹു​മു​ഖ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​ഴ​വും പ​ര​പ്പും അ​ടു​ത്ത​റി​ഞ്ഞ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ഏ​ൽ​പ്പി​ച്ച ഗ്രാ​ന്‍റ് മു​ഫ്തി സ്ഥാ​ന​ല​ബ്ദി മ​ലാ​യാ​ളി​ക്കാ​കെ അ​ഭി​മാ​ന​മാ​ണ്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്പ​തി​ന് കേ​ര​ളീ​യ സ​മാ​ജം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഐ​സി​എ​ഫ് ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു​ക്കു​ന്ന വ​ന്പി​ച്ച സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ആര്‍എസ്‌സി നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​റ​ഹീം സ​ഖാ​ഫി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി.​പി.​കെ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് മൊ​മെ​ന്‍റോ സ​മ​ർ​പ്പി​ക്കും.