ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ലാ​യ "​സ​ന്തോം ഫെ​സ്റ്റ് 2019'ന്‍റെ കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു
Monday, May 13, 2019 10:23 PM IST
അ​ഹ​മ്മ​ദി : ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ന്നും മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന അ​ഹ​മ്മ​ദി സെ​ന്‍റ് തോ​മ​സ് ഇ​ൻ​ഡ്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ഴ​യ പ​ള്ളി​യി​ലെ ഈ ​വ​ർ​ഷ​ത്തെ ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ലാ​യ ന്ധ​സ​ന്തോം ഫെ​സ്റ്റ് 2019ന്ധ ​ന്‍റെ കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം അ​ഹ​മ്മ​ദി സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ വി. ​കു​ർ​ബാ​നാ​ന​ന്ത​രം ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​അ​നി​ൽ കെ. ​വ​ർ​ഗീ​സും മു​ൻ വി​കാ​രി റ​വ. ഫാ. ​എ​ബ്ര​ഹാം പാ​റ​ന്പു​ഴ​യും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

സാ​ന്തോം ഫെ​സ്റ്റ് ജ​ന​റ​ൽ ക​ണ്‍​വീ​ർ നൈ​നാ​ൻ ചെ​റി​യാ​ൻ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ വ​ർ​ഗീ​സ് എ​ബ്രാ​ഹം, കൂ​പ്പ​ണ്‍ ക​ണ്‍​വീ​ന​ർ ഷി​ജു സൈ​മ​ണ്‍, ഇ​ട​വ​ക ട്ര​സ്റ്റി പോ​ൾ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ബോ​ബ​ൻ ജോ​ർ​ജ് ജോ​ണ്‍, മാ​നേ​ജിം​ഗ് ക​മ്മ​റ്റി അം​ഗം റോ​യി എം. ​ജോ​യി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. കു​വൈ​ത്തി​ലെ പു​രാ​ത​ന ക്രൈ​സ്ത​വ ദേ​വാ​ല​യ​മാ​യ പ​ഴ​യ​പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2019 ഒ​ക്ടോ​ബ​ർ 25 സ​ബാ​ഹി​യ​യി​ൽ വ​ച്ചു ന​ട​ത്തു​ന്ന സാ​ന്തോം ഫെ​സ്റ്റ് നാ​നാ​ജാ​തി മ​ത​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് സൗ​ഹൃ​ദ​ത്തി​ന്‍റെ ഒ​ത്തു​ചേ​ര​ലും മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​ന്‍റെ ആ​ഘോ​ഷ​വും കൂ​ടി​യാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ