പ്ര​ള​യ​കെ​ടു​ത്തി​യി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട ക​ന​ക​ത്തി​ന് കൈ​ത്താ​ങ്ങാ​യി പ​ൽ​പ​ക്
Monday, May 13, 2019 10:27 PM IST
കു​വൈ​ത്ത്: പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (പ​ൽ​പ​ക്) പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ നെന്മാറ​യ്ക്ക​ടു​ത്ത് അ​യി​ലൂ​രി​ൽ പ്ര​ള​യ​കെ​ടു​ത്തി​യി​ൽ വീ​ട് പൂ​ർ​ണ​മാ​യും ന​ശി​ച്ചു പോ​യ ക​ന​കം എ​ന്ന വ്യ​ക്തി​ക്ക് നി​ർ​മ്മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന ച​ട​ങ്ങ് മേ​യ് 9 വ്യാ​ഴാ​ഴ്ച ന​ട​ന്നു.

ച​ട​ങ്ങി​ൽ പ​ൽ​പ​ക് ചാ​രി​റ്റി സെ​ക്ര​ട്ട​റി സ​ക്കീ​ർ പു​തു​ന​ഗ​രം, അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നി​ത, ഷാ​ജ​ഹാ​ൻ മാ​സ്റ്റ​ർ, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഗോ​പാ​ല​കൃ​ഷ​ണ​ൻ, കെ.​ജി.​എ​ൽ​ദോ, ആ​ർ​ക്കേ​യ്ട് ബി​ൽ​ഡേ​ഴ്സ് ഉ​ട​മ രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വീ​ട് നി​ർ​മാ​ണം ഉ​ട​നെ ആ​രം​ഭി​ച്ചു നാ​ലു മാ​സ​ത്തി​ന​കം കൈ​മാ​റാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് പ​ൽ​പ​ക് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ