"ഹി​ജ്റ​യു​ടെ നാ​ൾ​വ​ഴി​ക​ൾ' നി​ശാ വൈ​ജ്ഞാ​നി​ക സ​ദ​സ് ശ്ര​ദ്ധേ​യ​മാ​യി
Monday, May 13, 2019 10:28 PM IST
ദ​മാം: ദ​മാം ഇ​സ്ലാ​മി​ക്ക് ക​ൾ​ച്ച​റ​ൽ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹീ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ചു വി. ​റം​സാ​ൻ മാ​സ​ത്തി​ൽ ദ​മാം ഇ​ഫ്ത്വാ​ർ ടെ​ൻ​റ് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തു​ന്ന പ്ര​ബോ​ധ​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വൈ​ജ്ഞാ​നി​ക സ​ദ​സ് ശ്ര​ദ്ധേ​യ​മാ​യി.

റം​സാ​ൻ വാ​രാ​ന്ത്യ​ങ്ങ​ളി​ൽ മൂ​ന്നാ​ഴ്ച​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന നി​ശാ വി​ജ്ഞാ​ന സം​ഗ​മ​ത്തി​ന്‍റെ പ്ര​ഥ​മ സെ​ഷ​നി​ൽ ഹി​ജ​റ​യു​ടെ നാ​ൾ​വ​ഴി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ബ്ദു​ൽ ജ​ബ്ബാ​ർ മ​ദീ​നി പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യു​ടെ സൗ​ർ ഗു​ഹ​യി​ൽ നി​ന്നും ആ​രം​ഭി​ച്ചു ഇ​ന്ന് മ​സ്ജി​ദു ന​ബ​വി വ​രെ നീ​ണ്ട യാ​ത്ര​യു​ടെ ഭൂ​പ്ര​ദേ​ശ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു കൊ​ണ്ട് ന​ട​ത്തി​യ ച​രി​ത്ര വി​ശ​ദീ​ക​ര​ണം ശ്രോ​താ​ക്ക​ൾ​ക്ക് ഹൃ​ദ്യ​മാ​യി.

ആ​ദ​ർ​ശ വി​ശു​ദ്ധി കാ​ത്ത് സൂ​ക്ഷി​ച്ചു പ്ര​പ​ഞ്ച നാ​ഥ​ന്‍റെ ക​ൽ​പ​ന​ക​ൾ ശി​ര​സാ​വ​ഹി​ച്ചു പ്ര​വാ​ച​ക​നും അ​നു​യാ​യി​ക​ളും ന​ട​ത്തി​യ പ​ലാ​യ​നം വി​ശ്വാ​സി​ക​ൾ​ക്ക് ഏ​റെ മാ​തൃ​ക​യാ​ണെ​ന്ന് അ​ബ്ദു​ൽ ജ​ബ്ബാ​ർ അ​ബ്ദു​ള്ള മ​ദീ​നി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹീ സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കൈ​ത​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ വൈ​ജ്ഞാ​നി​ക സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു ന​ട​ന്ന പ്ര​ശ്നോ​ത്ത​രി​യി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ദാ​നം ന​ട​ത്തി. വൈ​ജ്ഞാ​നി​ക സം​ഗ​മ​ത്തി​ന്‍റെ ര​ണ്ടാം സെ​ഷ​ൻ മേ​യ് 17 വെ​ള്ളി രാ​ത്രി പ​ത്തി​നും സ​മാ​പ​ന സെ​ഷ​ൻ മേ​യ് 24 വ്യാ​ഴം രാ​ത്രി പ​ത്തി​നും ന​ട​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹീ സെ​ൻ​റ​ർ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം