കുവൈത്ത് സിറ്റി: മധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയവും പരി. പരുമല തിരുമേനിയാൽ 1902ൽ സ്ഥാപിതമായ എംജിഎം ഹയർ സെക്കന്ററി സ്കൂളിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ എംജിഎം അലുമ്നി കുവൈത്ത് ചാപ്റ്ററിന്റെ നാലാമത് വാർഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു.
കബദ് ഷാലെയിൽ നടന്ന പരിപാടി എംജിഎം സ്കൂളിലെ 1965 എസ്എസ്എൽസി ബാച്ച് അംഗവും അലുമ്നിയിലെ മുതിർന്നംഗവുമായ തോമസ് തട്ടാകുന്നേൽ നിർവഹിച്ചു. ചടങ്ങിൽ അലുമ്നി രക്ഷാധികാരി കെ.എസ് വർഗീസ്, വൈസ് പ്രസിഡന്റ് സൂസൻ സോണിയ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഉപരി പഠനത്തിനായി നാട്ടിലേക്ക് പോകുന്ന അലുമ്നി അംഗങ്ങളുടെ കുട്ടികളായ ജീൻ ഐസക്ക് ജോർജി, പ്രിസില്ല ശോശ പ്രദീപ്, ബെനീറ്റാ ഗ്രേസ് വർഗീസ്, സ്റ്റീവ് ഡെന്നിസ് വർഗീസ്, ഷിനോ മറിയം സഖറിയ എന്നിവർക്ക് അലുമ്നിയുടെ ഉപഹാരങ്ങൾ നൽകി.
സ്റ്റാലണ്‍ മാത്യു, ഹെല്ലണ്‍ മാത്യു എംജിഎം അലുമ്നി മാതൃഭാഷ ഭാഷാ വിദ്യാർഥിനി കൂടിയായ ജോവാൻ മറിയം അലക്സ്, ലിൻസ് ആനറ്റ് മാത്യു എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പ്രസിഡന്റ് അരുണ്‍ ജോണ്‍ കോശിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി അലൻ ജോർജ് കോശി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ ബൈജു ജോസ് നന്ദിയും അറിയിച്ചു.
പരിപാടികൾക്ക് മോണ്ടിലി മാത്യു ഉമ്മൻ, രെഞ്ചു വേങ്ങൽ ജോർജ്, അലക്സ് എ ചാക്കോ, ജോജി വി അലക്സ്, സനിൽ ജോണ്‍ ചേരിയിൽ, സുജിത് ഏബ്രഹാം, സൂസൻ സോണിയ മാത്യു, ജേക്കബ് ചെറിയാൻ, മാത്യു വി തോമസ്, പ്രദീപ് വർക്കി തോമസ്, മനോജ് ഏബ്രഹാം, ജോർജി ഐസക്ക്, എബി കട്ടപ്പുറം, സുനിൽ വി എബ്രഹാം, ബിജു ഉമ്മൻ എന്നിവർ നേതൃത്വം നൽകി. പരിപാടിയോടനുബന്ധിച്ച് റിഥം ഓർക്കസ്ട്ര അവതരിപ്പിച്ച സംഗീത സന്ധ്യയുണ്ടായിരുന്നു.
അലുമ്നിയിൽ അംഗത്വം എടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: 66189526, 66940648
റിപ്പോർട്ട്: സലിം കോട്ടയിൽ