സ​നു സ​ത്യ​രാ​ജി​ന്‍റെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കും
Tuesday, May 14, 2019 11:23 PM IST
കു​വൈ​ത്ത് സി​റ്റി: ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​റ്റി​ൽ മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം ഉ​ച്ച​ക്ക​ട സ്വ​ദേ​ശി സ​നു സ​ത്യ​ന്‍റെ (29) ഭൗ​തി​ക ശ​രീ​രം ചൊ​വ്വാ​ഴ്ച വൈ​കി​ട്ടു​ള്ള എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കും.

കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് സാ​മൂ​ഹ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഭൗ​തി​ക ശ​രി​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 4.15 ന് ​നാ​ട്ടി​ലെ​ത്തും. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും സ്വ​ദേ​ശ​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് നോ​ർ​ക്ക വ​കു​പ്പി​ന്‍റെ ആം​ബു​ല​ൻ​സ് സേ​വ​ന​വും ക​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ