കെ​ഫാ​ക് കു​വൈ​റ്റ് ഫാ​മി​ലി ഫി​യെ​സ്റ്റ 2019 വ​ർ​ണാ​ഭ​മാ​യി
Tuesday, May 14, 2019 11:47 PM IST
കു​വൈ​ത്ത്: കെ​ഫാ​ക് കു​വൈ​റ്റ് ഫാ​മി​ലി ഫി​യെ​സ്റ്റ 2019 മം​ഗ​ഫ് ന​ജാ​ത് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ട്ടു. ഫി​യ​സ്റ്റ​യു​ടെ ഉ​ദ്ഘാ​ട​നം കേ​ഫാ​ക് ടൈ​റ്റി​ൽ സ്പോ​ണ്‍​സ​ർ യൂ​ണി​മ​ണി എ​ക്സ്ചേ​ഞ്ച് റീ​ട്ടെ​യി​ൽ സെ​യി​ൽ​സ് ഹെ​ഡ് ര​ഞ്ജി​ത് എ​സ.് പി​ള്ള നി​ർ​വ​ഹി​ച്ചു. വി​രു​ന്നി​ന് ബ​ദ​ർ അ​ൽ സ​മാ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ നി​ധി​ൻ മേ​നോ​ൻ ,യൂ​ണി​മ​ണി പ്ര​തി​നി​ധി ശ്രീ​ഹ​രി, നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ഹി​ന്ദി ഗാ​യ​ക​ൻ മു​ഹ​മ്മ​ദ് അ​ഫ്സ​ൽ ആ​ലു​വ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

കെ​ഫാ​ക് പ്ര​സി​ഡ​ന്‍റ് സി​ദ്ദി​ക് അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​ക്ക് സെ​ക്ര​ട്ട​റി വി ​എ​സ് ന​ജീ​ബ് സ്വാ​ഗ​ത​വും തു​ട​ർ​ന്ന് മു​ഹ​മ്മ​ദ്അ​ഫ്സ​ൽ ന​യി​ച്ച ഉ​ദി​ത് നാ​രാ​യ​ണ​ൻ, കു​മാ​ർ സാ​നു എ​ന്നി​വ​രു​ടെ ഹി​റ്റ് ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ന​ട​ന്ന ഗാ​ന​മേ​ള ഏ​വ​രു​ടെ​യും മ​നം ക​വ​ർ​ന്നു. കേ​ഫാ​ക് ലീ​ഗ് സ്പോ​ണ്സ​ര്മാ​രാ​യ യൂ​ണി​മ​ണി, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ, ബ​ദ​ർ സ​മ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള മൊ​മെ​ന്േ‍​റാ ച​ട​ങ്ങി​ൽ കൈ​മാ​റി. കേ​ഫാ​കി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ​യും ഫാ​മി​ലി മെ​ന്പേ​ഴ്സി​ന്‍റെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ