പു​തി​യ ബാ​ങ്ക് ത​ട്ടി​പ്പ് രീ​തി​ക​ളു​മാ​യി ഹൈ​ടെ​ക് ക​ള്ളന്മാ​ർ; ഉ​പ​ഭോ​ക്താ​ക്ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ബാ​ങ്കു​ക​ൾ
Tuesday, May 14, 2019 11:50 PM IST
കു​വൈ​ത്ത് സി​റ്റി : ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യു​ള്ള ത​ട്ടി​പ്പി​ന് പു​ത്ത​ൻ രീ​തി​ക​ളു​മാ​യി ഹൈ​ടെ​ക് ക​ള്ള​ന്മാർ പു​റ​ത്ത​റ​ങ്ങി​യ​താ​യും ഉ​പ​ഭോ​ക്താ​ക്ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ബാ​ങ്കു​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

ബാ​ങ്ക് തൊ​ഴി​ലാ​ളി​യെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി വി​ളി​ക്കു​ന്ന ത​ട്ടി​പ്പു​കാ​ർ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നും അ​തി​ന് സ​ഹാ​യി​ക്കാ​മെ​ന്ന വ്യാ​ജേ​ന​യാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ന്നാ​യി അ​റ​ബി സം​സാ​രി​ക്കു​ന്ന ത​ട്ടി​പ്പു​കാ​ർ ബാ​ങ്ക് ഉ​പ​ഭോ​ക്താ​വി​നെ സ​മീ​പി​ക്കു​ക​യും ത​ട്ടി​പ്പ് സം​ഘം പ​റ​ഞ്ഞ​തി​നു​സ​രി​ച്ച് എ​ടി​എം കാ​ർ​ഡ് ന​ന്പ​രും നാ​ല​ക്ക പി​ൻ​ന​ന്പ​ർ ന​ൽ​കു​ക​യും ചെ​യ്തി​നെ തു​ട​ർ​ന്നു പ​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി പേ​ർ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ണം ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. ബാ​ങ്കു​ക​ൾ ഒ​രി​ക്ക​ലും നാ​ല​ക്ക സ്വ​കാ​ര്യ പി​ൻ​ന​ന്പ​ർ ചോ​ദി​ക്കി​ല്ലെ​ന്നും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ ബാ​ങ്കിം​ഗ് വി​വ​ര​ങ്ങ​ളോ ആ​ർ​ക്കും ന​ൽ​ക​രു​തെ​ന്നും ബാ​ങ്കു​ക​ൾ അ​റി​യി​ച്ചു. സം​ശ​യം തോ​ന്നു​ന്ന ടെ​ലി​ഫോ​ണ്‍ കോ​ളു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​ക​രു​തെ​ന്നും ഇ​മെ​യി​ലു​ക​ൾ​ക്ക് പ്ര​തി​ക​രി​ക്ക​രു​തെ​ന്നും ബാ​ങ്കിം​ഗ് വി​വ​ര​ങ്ങ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും ന​ൽ​ക​രു​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ