വൃ​ത​വി​ശു​ദ്ധി​യു​ടെ നി​റ​വി​ൽ പ്ര​വാ​സി​ക​ളു​ടെ ര​ക്ത​ദാ​നം
Tuesday, May 14, 2019 11:55 PM IST
കു​വൈ​ത്ത് സി​റ്റി. ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള, കു​വൈ​ത്ത് ചാ​പ്റ്റ​ർ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​ടി​യ​ന്തി​ര ര​ക്ത​ദാ​ന​ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പ​രി​ശു​ദ്ധ റം​സാ​ൻ കാ​ല​ത്ത് ഉ​ണ്ടാ​കാ​നി​ട​യു​ള്ള ര​ക്ത​ദാ​താ​ക്ക​ളു​ടെ ദൗ​ർ​ല​ഭ്യം ക​ണ​ക്കി​ലെ​ടു​ത്ത്, കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ന്‍റെ പ്ര​ത്യേ​ക അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​ണ് കു​വൈ​ത്തി​ലെ പ്ര​വാ​സി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന അ​ബ്ബാ​സി​യ​യി​ലും, ലേ​ബ​ർ ക്യാ​ന്പു​ക​ളു​ടെ കേ​ന്ദ്ര​മാ​യ മ​ഹ​ബു​ല​യി​ലും പ്ര​ത്യേ​ക ര​ക്ത​ദാ​ന ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ബി​ഡി​കെ കു​വൈ​ത്ത് ടീം 2019​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടേ​യും സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും പി​ന്തു​ണ​യോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ട്ടാ​മ​ത്തെ ക്യാ​ന്പാ​ണ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഈ ​വൃ​താ​നു​ഷ്ഠാ​ന​കാ​ല​ത്ത് ത​ന്നെ ഒ​രു ക്യാ​ന്പ് കൂ​ടി ഈ ​വ​രു​ന്ന 24 ന് ​ജാ​ബ്രി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ സം​ഘ​ടി​പ്പി​ച്ചി​ക്കു​ന്നു​ണ്ട്.

സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ന്‍റെ ഡോ​ക്ട​ർ​മാ​രും, പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ നാ​ൽ​പ​തോ​ളം വ​രു​ന്ന മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് ക്യാ​ന്പു​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ലാ​യെ​ത്തി​യ​ത്.

രാ​ത്രി എ​ട്ടു മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ ന​ട​ത്തി​യ ക്യാ​ന്പി​ന് അ​ഭൂ​ത പൂ​ർ​വ്വ​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് പ്ര​വാ​സ​ലോ​ക​ത്ത് നി​ന്നും ല​ഭി​ച്ച​ത്. ഇ​രു ക്യാ​ന്പു​ക​ളി​ലു​മാ​യി നോ​ന്പെ​ടു​ക്കു​ന്ന​വ​രും, സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ ഇ​രു​ന്നൂ​റി​ല​ധി​കം പേ​ർ ര​ക്ത​ദാ​നം ന​ട​ത്തി​യ​പ്പോ​ൾ, നൂ​റോ​ളം പേ​ർ​ക്ക് സ​മ​യ​പ​രി​മി​തി മൂ​ലം മ​ട​ങ്ങി പോ​കേ​ണ്ടി വ​ന്നു.

ക്യാ​ന്പു​ക​ളു​ടെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജ​ർ അ​ഡ്വ. ജോ​ണ്‍ തോ​മ​സ് നി​ർ​വ​ഹി​ച്ചു. ര​ക്ത​ദാ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള​ള ബി​ഡി​കെ കു​വൈ​ത്തി​ന്‍റെ വെ​ബ് സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം പ്ര​തി​നി​ധി ഡോ. ​ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ ഡി​ക്രൂ​സ് നി​ർ​വ​ഹി​ച്ചു. കു​വൈ​ത്തി​ലെ പ്ര​മു​ഖ വെ​ബ് ഡി​സൈ​ൻ സ്ഥാ​പ​ന​മാ​യ ജ​മ​ന്തി ഡി​സൈ​ൻ ആ​ണ് ബി​ഡി​കെ കു​വൈ​ത്തി​ന് സൗ​ജ​ന്യ​മാ​യി വെ​ബ് സൈ​റ്റ് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ര​ക്ത​ദാ​ന​ത​ത്തെ​ക്കു​റി​ച്ചു​ള്ള ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ, ര​ക്താ​വ​ശ്യ​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം കൂ​ടാ​തെ ര​ക്ത​ദാ​താ​ക്ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും വെ​ബ്സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ലോ​ക​കേ​ര​ള സ​ഭാം​ഗം സാം ​പൈ​നു​മ്മൂ​ട്, വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ ബാ​ബു​ജി ബ​ത്തേ​രി, റോ​ജി മാ​ത്യു, മ​നോ​ജ് പ​രി​മ​ണം, അ​നി​ൽ ആ​നാ​ട്, ഷാ​ഫി കെ.​ക​ഐം.​എ., സ്പോ​ണ്‍​സ​ർ​മാ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് ലി​ജോ യൂ​ണി​മ​ണി, നി​ഷാ​ദ് അ​ൽ അ​വ്താ​ർ, ബി​ഡി​കെ കു​വൈ​ത്ത് അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം രാ​ജ​ൻ തോ​ട്ട​ത്തി​ൽ, ജ​സ്റ്റി​ൻ ജ​മ​ന്തി എ​ന്നി​വ​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്ര​സി​ഡ​ന്‍റ് ര​ഘു​ബാ​ൽ തെ​ങ്ങും​തു​ണ്ടി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജോ. ​സെ​ക്ര​ട്ട​റി റോ​സ്മി​ൻ സോ​യൂ​സ് സ്വാ​ഗ​ത​വും ര​ക്ഷാ​ധി​കാ​രി മ​നോ​ജ് മാ​വേ​ലി​ക്ക​ര ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

രാ​ജേ​ഷ് ആ​ർ ജെ, ​ര​മേ​ശ​ൻ ടി.​എം., പ്ര​വീ​ണ്‍ എ​ന്നി​വ​ർ ക്യാ​ന്പു​ക​ളു​ടെ ഏ​കോ​പ​നം ന​ട​ത്തി. ജ​യ​കൃ​ഷ്ണ​ൻ, യ​മു​ന ര​ഘു​ബാ​ൽ, പ്ര​ശാ​ന്ത് കൊ​യി​ലാ​ണ്ടി, ശ​ര​ത് കാ​ട്ടൂ​ർ, സോ​യൂ​സ് ടോം ​ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​തോ​ളം സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ക്യാ​ന്പു​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ത്രി വൈ​കി​യും പ്ര​വ​ർ​ത്തി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ