ഒ​മാ​നി​ൽ നി​ര​വ​ധി ത​സ്തി​ക​ക​ളി​ൽ സ​മ്പൂ​ർ​ണ വി​സാ വി​ല​ക്ക്
Wednesday, May 15, 2019 12:37 AM IST
മ​സ്ക​റ്റ്: ഒ​മാ​ൻ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ നി​ര​വ​ധി ത​സ്തി​ക​ക​ളി​ൽ സ​മ്പൂ​ർ​ണ വി​സാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. സ്വ​ദേ​ശി​വ​ത്ക​ര​ണം വ്യാ​പ​ക​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാണ് ഇത്. മാ​നേ​ജീ​രി​യ​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റി​വ്, ക്ല​റി​ക്ക​ൽ ത​സ്തി​ക​ക​ളി​ൽ പു​തി​യ വി​സ അ​നു​വ​ദി​ക്കു​ന്ന​തി​നാ​ണ് മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ അ​സി.​ജ​ന​റ​ൽ മാ​നേ​ജ​ർ, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ, ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ് മാ​നേ​ജ​ർ, എം​പ്ലോ​യി അ​ഫെ​യേ​ഴ്സ് മാ​നേ​ജ​ർ, ട്രെ​യ്നിം​ഗ് മാ​നേ​ജ​ർ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് മാ​നേ​ജ​ർ, ഫോ​ളോ അ​പ് മാ​നേ​ജ​ർ, അ​സി.​മാ​നേ​ജ​ർ ത​സ്തി​ക​ക​ൾ​ക്ക് പു​റ​മെ അ​ഡ്മി​നി​സ്ട്രേ​റ്റി​വ്, ക്ല​റി​ക്ക​ൽ ത​സ്തി​ക​ക​ളി​ലും പു​തു​താ​യി വി​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ന്ന​തി​ന് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മാ​ന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പ് മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ള്ള ബി​ൻ നാ​സ​ർ ബി​ൻ അ​ബ്ദു​ള്ള അ​ൽ ബ​ക്റി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. സ​മ്പൂ​ർ​ണ വി​സാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ത​സ്തി​ക​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ൾ​ക്ക് നി​ല​വി​ലെ വി​സാ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തു വ​രെ ജോ​ലി​യി​ൽ തു​ട​രാ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.