ശോ​ഭി​ക്കു​ന്ന അ​ക്ഷ​ര​ങ്ങ​ൾ സാ​ക്ഷി: പ്ര​വാ​സി രി​സാ​ല കാ​ന്പ​യി​ന് സ​മാ​പ​നം
Thursday, May 16, 2019 12:26 AM IST
മ​നാ​മ: മാ​റി​യ കാ​ല​ത്ത് പു​തു​ത​ല​മു​റ​യി​ൽ വാ​യ​നാ ബോ​ധം വ​ള​ർ​ത്തി അ​വ​രി​ൽ ഒ​രു ന​ല്ല നാ​ളെ​യെ സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ​എ​സ്സി) ബ​ഹ​റി​ൻ നാ​ഷ​ണ​ൽ ഘ​ട​കം ശോ​ഭി​ക്കു​ന്ന അ​ക്ഷ​ര​ങ്ങ​ൾ സാ​ക്ഷി’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ആ​ച​രി​ച്ചു വ​ന്ന പ്ര​വാ​സി രി​സാ​ല ക്യാ​ന്പ​യി​ന് ഉ​ജ്വ​ല സ​മാ​പ​നം.

വി​വി​ധ ഘ​ട​ക​ങ്ങ​ളി​ൽ വാ​യ​നാ​സ​ദ​സു​ക​ൾ, ശി​ൽ​പ​ശാ​ല, പ്ര​വ​ർ​ത്ത​ക സം​ഗ​മം , ഗൃ​ഹ സ​ന്പ​ർ​ക്കം, വ​രി ചേ​ർ​ക്ക​ൽ എ​ന്നി​വ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. ഒ​രു മാ​സ​ക്കാ​ലം നീ​ണ്ടു നി​ന്ന കാ​ന്പ​യി​ൻ കാ​ല​ത്ത് യൂ​ണി​റ്റ് സെ​ക്ട​ർ ത​ല​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അ​വാ​ർ​ഡു​ക​ൾ സി​ത്ര യൂ​ണി​റ്റ്, സ​ൽ​മാ​ബാ​ദ് സെ​ക്ട​ർ എ​ന്നീ ഘ​ട​ക​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

സെ​ൻ​ട്ര​ൽ ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ മു​ഹ​റ​ഖ് സെ​ൻ​ട്ര​ലി​നു​ള്ള പു​ര​സ്കാ​രം ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ് മു​ഫ്തി കാ​ന്ത​പു​രം എ ​പി അ​ബൂ​ബ​ക്ക​ർ മു​സ്ല്യാ​ർ വി​ത​ര​ണം ചെ​യ്തു. ഐ​സി​എ​ഫ് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് കെ.​സി സൈ​നു​ദ്ധീ​ൻ സ​ഖാ​ഫി, അ​ബൂ​ബ​ക്ക​ർ ല​ത്തീ​ഫി, മ​മ്മൂ​ട്ടി മു​സ്ലി​യാ​ർ വ​യ​നാ​ട്, വി.​പി.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി. ആ​ർ .എ​സ്.​സി നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി.​പി.​കെ. മു​ഹ​മ്മ​ദ്, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ, അ​ശ്റ​ഫ് മ​ങ്ക​ര, ഫൈ​സ​ൽ കൊ​ല്ലം, ന​വാ​സ് പാ​വ​ണ്ടൂ​ർ, ശി​ഹാ​ബ് പ​ര​പ്പ സം​ബ​ന്ധി​ച്ചു.