അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ: ജി​മ്മി ജോ​ർ​ജ് സ​മാ​ര​ക റം​സാ​ൻ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 21ന്
Thursday, May 16, 2019 12:38 AM IST
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​രു​പ​ത്തി മൂ​ന്നാ​മ​ത് ജി​മ്മി ജോ​ർ​ജ് സ​മാ​ര​ക ​കെഎസ് സി യു​എ​ഇ എ​ക്സ്ചേ​ഞ്ച് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റം​സാ​ൻ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ൻ​റ് മേ​യ് 21 മു​ത​ൽ 25 വ​രെ എ​മി​റേ​റ്റ്സ് ഹെ​റി​റ്റേ​ജ് ക്ല​ബ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും രാ​ത്രി 8 മു​ത​ലാ​ണ് മ​ത്സ​രം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. ഇ​ന്ത്യ, യു​എ​ഇ., ഇ​റാ​ൻ, ഇ​റാ​ഖ്, പാ​ക്കി​സ്ഥാ​ൻ, ഒ​മാ​ൻ, ഈ​ജി​പ്ത്, ല​ബ​നോ​ണ്‍ തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ വോ​ളി​ബോ​ൾ താ​ര​ങ്ങ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ണി​നി​ര​ക്കും.

മേ​യ് 25നു ​ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് യു​എ​ഇ എ​ക്സ്ചേ​ഞ്ച് എ​വ​ർ റോ​ളി​ങ്ങ് ട്രോ​ഫി​യും റ​ണ്ണേ​ഴ്സ് അ​പ്പ് ടീ​മി​ന് അ​യൂ​ബ് മാ​സ്റ്റ​ർ റോ​ളിം​ഗ് ട്രോ​ഫി​യും സ​മ്മാ​നി​ക്കും. ടൂ​ർ​ണ​മെ​ൻ​റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​ൻ, ഒ​ഫെ​ൻ​ഡ​ർ, ബ്ലോ​ക്ക​ർ, സെ​റ്റ​ർ, ലി​ബ​റോ, ഭാ​വി വാ​ഗ്ദാ​ന​മാ​യ ക​ളി​ക്കാ​ര​ൻ എ​ന്നി​വ​ർ​ക്കും പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളു​ണ്ട്.

ഇ​റ്റാ​ലി​യ​ൻ പ്രൊ​ഫ​ഷ​ണ​ൽ വോ​ളി ക്ല​ബ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ലെ മി​ക​ച്ച താ​ര​മാ​യി​രു​ന്ന ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ഇ​തി​ഹാ​സം ജി​മ്മി ജോ​ർ​ജി​ന്‍റെ അ​പ​ക​ട മ​ര​ണ​ത്തെ തു​ട​ർ​ന്ന് 1988 ൽ ​അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്താ​ൻ തു​ട​ങ്ങി​വ​ച്ച ഈ ​വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്, ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യൊ​രു കാ​യി​കോ​ത്സ​വ​മാ​യി മാ​റി​യി​ട്ടു​ണ്ട്. ഇ​ൻ​ഡോ അ​റ​ബ് ബ​ന്ധ​ത്തി​ന്‍റെ കൂ​ടി അ​ട​യാ​ള​മാ​വു​ന്ന ഈ ​മേ​ള​ക്ക് യു​എ​ഇ​യി​ലെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും കാ​യി​ക സം​ഘ​ട​ന​ക​ളും വ​ലി​യ പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​ത്. ആ​രം​ഭം മു​ത​ൽ ഇ​തു​വ​രെ​യും യു​എ​ഇ എ​ക്സ്ചേ​ഞ്ചാ​ണ് ഈ ​ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്രാ​യോ​ജ​ക​രാ​യി​ട്ടു​ള്ള​ത്.​

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള