ഇ​ന്ത്യ​ക്കാ​ര​ൻ യാ​ത്ര​യ്ക്കി​ടെ മ​രി​ച്ചു: വി​മാ​നം യു​എ​ഇ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി
Thursday, May 16, 2019 12:49 AM IST
അ​ബു​ദാ​ബി: ഇ​ന്ത്യ​ക്കാ​ര​ന്‍ യാ​ത്ര​യ്ക്കി​ടെ മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ലി​റ്റാ​ലി​യ വി​മാ​നം യു​എ​ഇ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി കൈ​ലേ​ഷ് ച​ന്ദ്ര സൈ​നി (52) ആ​ണ് മ​രി​ച്ച​തെ​ന്ന് യു​എ​ഇ​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി അ​റി​യി​ച്ചു.

കൈ​ലേ​ഷി​നൊ​പ്പം മ​ക​ന്‍ ഹീ​ര ലാ​ലും വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ​നി​ന്നു മി​ലാ​നി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

മൃ​ത​ദേ​ഹം മ​ഫ്റ​ഖ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ചൊ​വ്വാ​ഴ്ച മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി.