ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
Thursday, May 16, 2019 4:15 PM IST
കുവൈത്ത്‌ സിറ്റി: കൊയിലാണ്ടി നിയോജക മണ്ഡലം കെ എം സി സി ഫഹാഹീൽ ദാറുൽ ഖുറാനിൽ ഇഫ്താർ വിരുന്നു നടത്തി. പ്രസിഡന്‍റ് റഊഫ്‌ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. റസാഖ്‌ വാളൂർ ഉദ്ഘാടനം ചെയ്തു. മുൻ ചെയർമാൻ സയ്യിദ്‌ നാസർ അൽ മഷ്‌ഹൂർ തങ്ങൾ, ‌ കുഞ്ഞമ്മദ്‌ പേരാന്പ്ര, ബഷീർ ബാത്ത, സാലിഹ്‌ ബാത്ത, ബഷീർ മേലടി, സംസ്ഥാന ഭാരവാഹികളായ എം.ആർ. നാസർ, ഹാരിസ്‌ വള്ളിയൊത്ത്‌, ടി.ടി. ഷംസു, റസാഖ്‌ അയ്യൂർ, ജില്ലാ ജനറൽ സെക്രട്ടറി ഡോ. മുഹമ്മദലി, അക്‌ബർ ട്രാവൽസ്‌ ജി.എം. ഷെയ്ഖ്‌ എന്നിവർ പ്രസംഗിച്ചു. അഷറഫ്‌ എകരൂൽ റംസാൻ പ്രഭാഷണം നടത്തി. ഗഫൂർ മമ്മു ഖിറാത്ത്‌ നടത്തി. ജനറൽ സെക്രട്ടറി ഫാറൂഖ്‌ ഹമദാനി സ്വാഗതവും ട്രഷറർ സി.കെ. സുബൈർ നന്ദിയും പറഞ്ഞു. സലാം നന്തി, ഫവാസ്‌ കാറ്റൊടി, അതീഖ്‌ കൊല്ലം, മജീദ്‌ നന്തി, അനുഷാദ്‌ തിക്കോടി, ഇസ്മയിൽ സൺഷൈൻ, ശരീഖ്‌ നന്തി, നിസാർ അലങ്കാർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ