നാഷണൽ എക്സ്ചേഞ്ച് കന്പനി ഓണ്‍കോസ്റ്റുമായി കൈകോർക്കുന്നു
Thursday, May 16, 2019 4:29 PM IST
കുവൈത്ത്: നാഷണൽ എക്സ്ചേഞ്ച് കന്പനി ഓൺകോസ്റ്റുമായി കൈകോർക്കുന്നു. ഇതുസംബന്ധിച്ച ധാരണാപത്രം മേയ് 5ന് ഓണ്‍കോസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാലെഹ് അൽ തുനൈബും നാഷണൽ എക്സ്ചേഞ്ച് കന്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സബിഹ് അബ്ദുൽ ഹസനും തമ്മിൽ ഒപ്പു വച്ചു.

ധാരണാപത്രമനുസരിച്ച് ഓണ്‍കോസ്റ്റ് പ്രിവില്ലേജ് കാർഡ് ഉടമകളായവർക്ക് വിദേശത്തേക്ക്
പണമയക്കുന്പോൾ ഈടാക്കുന്ന ഒരു ദിനാർ സർവീസ് ചാർജിന്‍റെ 50 ശതമാനം
ഇളവു നൽകുന്നതാണ്. അതായത് ഓരോ വിനിമയത്തിനും 500 ഫിൽസ് മാത്രമായിരിക്കും
ഓണ്‍കോസ്റ്റ് കാർഡ് ഉടമകളിൽ നിന്നും ഈടാക്കുക. നാഷണൽ എക്സ്ചേഞ്ച് കന്പനിയുടെ
കുവൈത്തിലെ നിലവിലുള്ള ഏഴ് ബ്രാഞ്ചുകളിലും ഈ ഇളവ് ബാധകമായിരിക്കും. ഓണ്‍കോസ്റ്റ്
കസ്റ്റമേഴ്സിന് വേഗത്തിലുള്ള സേവനം ലഭിക്കുന്നതിനായി എല്ലാ ബ്രാഞ്ചുകളിലും പ്രത്യേക
ജീവനക്കാരെ ചുമതലപ്പെടുത്തും. ഓണ്‍കോസ്റ്റുമായി ചേർന്നുള്ള പരസ്പര ബിസിന
സ് ബന്ധം വരും കാലങ്ങളിൽ കൂടുതൽ മെച്ചപ്പെടുത്തുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി
നാഷണൽ എക്സ്ചേഞ്ച് കന്പനി ചെയർമാൻ സബിഹ് അബ്ദുൽ ഹസൻ പറഞ്ഞു.

ഓണ്‍കോസ്റ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഓണ്‍കോസ്റ്റിനെ പ്ര
തിനിധീകരിച്ച് ചീഫ്-ഓപ്പറേറ്റിംഗ് ഓഫീസർ രമേഷ് ആനന്ദ ദാസ്, മാർക്കറ്റിംഗ് മാനേജർ
തലാൽ-അൽ-ഗാരബലി, മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ റിക്കി-സികുൻഹ എന്നിവരും നാ
ഷണൽ എക്സ്ചേഞ്ച് കന്പനിയെ പ്രതിനിധീകരിച്ച് ചീഫ് കണ്‍സൾട്ടന്‍റ് ഒ.എൻ. നന്ദകുമാർ,
ജനറൽ മാനേജർ സമീർ അബ്ദുൾ സത്താർ, കംപ്ലയൻസ് വിഭാഗം മേധാവി അഹമ്മദ് ഗോനൈം
എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ