എ​ണ്ണ ടാ​ങ്ക​റു​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണം: സൗ​ദി അ​റേ​ബ്യ യു​എ​ൻ ര​ക്ഷാ സ​മി​തി​ക്കു പ​രാ​തി ന​ൽ​കി
Friday, May 17, 2019 9:06 PM IST
ദ​മാം: യു​എ​ഇ തീ​ര​ത്തു​വ​ച്ചു ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് നാ​ലു എ​ണ്ണ ടാ​ങ്ക​റു​ക​ൾ​ക്കു നേ​രെ ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​തി​ൽ ര​ണ്ടെ​ണ്ണം സൗ​ദി​യു​ടെ​യും ര​ണ്ടു എ​ണ്ണ ടാ​ങ്ക​റു​ക​ൾ യു​എ ഇ​യു​ടെ​യു​മാ​യി​രു​ന്നു.

അ​ക്ര​മ​ണ​ത്തി​നെ​തി​രെ ഇ​രു രാ​ജ്യ​ങ്ങ​ളും യു​എ​ൻ ര​ക്ഷാ സ​മി​തി​ക്കും ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അന്റോണിയോ ഗു​ട്ടെ​റ​സി​നും പ​രാ​തി ന​ൽ​കി. അ​ന്താ​രാ​ഷ്ട്ര വാ​ണി​ജ്യ, സ​മു​ദ്ര ഗ​താ​ഗ​ത സു​ര​ക്ഷ​ക്കും ക​പ്പ​ലു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ജീ​വ​നും ഭീ​ഷ​ണി സൃ​ഷ്ടി​ച്ച ആ​ക്ര​മ​ണ​ങ്ങ​ൾ പ​രി​സ്ഥി​തി ദു​ര​ന്ത സാ​ധ്യ​ത വ​ർ​ദ്ധി​പ്പി​ച്ച​താ​യി ഇ​രു രാ​ജ്യ​ങ്ങ​ളും പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

യു​എ​ഇ ജ​ലാ​തി​ർ​ത്തി​യി​ലൂ​ടെ അ​റേ​ബ്യ​ൻ ഉ​ൾ​ക്ക​ട​ൽ താ​ണ്ടു​ക​യാ​യി​രു​ന്ന ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യാ​യി​രു​ന്നു ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പാ​യം സം​ഭ​വി​ക്കു​ക​യോ എ​ണ്ണ ചോ​ർ​ച്ച​യോ ഉ​ണ്ടാ​യി​ല്ല.​എ​ന്നാ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ക​പ്പ​ലു​ക​ൾ​ക്ക് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം