ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Saturday, May 18, 2019 1:27 AM IST
ജി​ദ്ദ: അ​ടു​ക്ക​ള ഗ്രൂ​പ്പും അ​ഭ​യം ചാ​രി​റ്റി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഇ​ഫ്താ​ർ മീ​റ്റ് ശ്ര​ദ്ധേ​യ​മാ​യി. ജി​ദ്ദ​യി​ലെ കൊ​ർ​ണേ​ഷി​ൽ ന​ട​ത്തി​യ ഇ​ഫ്താ​ർ തി​ക​ച്ചും വ്യ​ത്യ​സ്ഥ​ത പു​ല​ർ​ത്തി. കേ​ര​ള ത​നി​മ​യു​ള്ള രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​മാ​യി ജി​ദ്ദ​യി​ലെ പ്ര​വാ​സി വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ടു​ക്ക​ള ഗ്രൂ​പ്പും ജീ​വ കാ​രു​ണ്യ രം​ഗ​ത്തു സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ഇ​തി​നോ​ട​കം നി​ര​വ​ധി സ​ഹാ​യ​ഹ​സ്ത​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്ത ജി​ദ്ദ​യി​ലെ സ്ത്രീ ​ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ഭ​യം ചാ​രി​റ്റി​യും സം​യു​ക്ത​മാ​യാ​ണ് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ച​ത്.

കേ​ര​ള​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മാ​റാ രോ​ഗ​ങ്ങ​ളാ​യ കാ​ൻ​സ​ർ, കി​ഡ്നി സം​ബ​ന്ധ​മാ​യി പ്ര​യാ​സം നേ​രി​ടു​ന്ന​വ​ർ സാ​ന്പ​ത്തി​ക പ്ര​യാ​സം മൂ​ലം വി​ദ്യാ​ഭ്യാ​സം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​വാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്കും അ​ഭ​യം സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​വ​രു​ന്നു. മീ​റ്റി​ൽ ജി​ദ്ദ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നേ​താ​ക്ക·ാ​രും സ്ത്രീ​ക​ളും പു​രു​ഷന്മാ​രും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി​പേ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ