യുണൈറ്റഡ് എഫ്സി ഇഫ്താര്‍ സംഗമം
Sunday, May 19, 2019 9:35 PM IST
ദമാം : പ്രമുഖ കാല്‍പന്ത് കളി കൂട്ടായ്മയായ അല്‍ കോബാര്‍ യുണൈറ്റഡ് എഫ്സി ഇഫ്താര്‍ സംഗമം നടത്തി. ദമാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ കുടുംബിനികളടക്കം നിരവധി പേര്‍ പങ്കെടുത്തു.

ഡിഫ പ്രസിഡന്‍റ് ഡോ. അബ്ദുസലാം കണ്ണിയൻ സംഗമം ഉദ്ഘാടനം ചെയ്തു.മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ റംസാൻ സന്ദേശം നല്‍കി. സൗഹ്യദത്തിന്റേയും സ്‌നേഹത്തിന്റേയും അലകള്‍ ഒരിക്കലും അവസാനിക്കാത്തതാണെന്നും ഇടുങ്ങിയ മനസ്സുകള്‍ കൊണ്ട് ഇരുട്ട് കൊണ്ട് മറക്കാന്‍ ശ്രമിച്ചാലും കൂടുതല്‍ തെളിമയോടെ അത് പ്രകാശിക്കുമെന്നും സാജിദ് ആറാട്ടുപുഴ പറഞ്ഞു.

പ്രസിഡന്‍റ് മുഹമ്മദ് നിഷാദ് അധ്യക്ഷത വഹിച്ചു. മുജീബ് കളത്തില്‍ ആശംസ നേര്‍ന്നു. ഗഫൂര്‍ വടകര, സി. അബ്ദുല്‍ റസാഖ്, ഷമീം കട്ടാകട, റഷീദ് മാനമാറി, ഷബീര്‍ ആക്കോട് എന്നിവര്‍ സംബന്ധിച്ചു. നിബ്രാസ് ശിഹാബ് സ്വാഗതവും ശരീഫ് മാണൂര്‍, നന്ദിയും പറഞ്ഞു. ഫര്‍ഹാന്‍ ഖിറാഅത്ത് നടത്തി. ആശി നെല്ലിക്കുന്ന്, നസീം വാണിയമ്പലം, അഷ്‌റഫ് തലപ്പുഴ, റഹീം അലനല്ലൂര്‍, അബ്ദുള്ള വെള്ളിമാടുക്കുന്ന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം