കെകെഎംഎ അഹ്മദി സോൺ ഇഫ്താർ സംഘടിപ്പിച്ചു
Sunday, May 19, 2019 9:50 PM IST
കുവൈത്ത്: അഹ്മദി: കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ അഹ്മദി സോണൽ നോമ്പുതുറ സംഘടിപ്പിച്ചു. ഫഹാഹീൽ, അബുഹലീഫ, ഫിൻതാസ്, മെഹ്ബൂല, മംഗഫ് ഉൾപ്പെട്ട അഹ്മദി സോണിലെ 950ൽ അധികം പ്രവർത്തകർ പങ്കെടുത്തു.

രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ സംഗമം ഉദ്ഘടനം ചെയ്തു. പി.എം. ജാഫർ അധ്യക്ഷത വഹിച്ചു. അഹ്മദി സോണൽ മതകാര്യ വകുപ്പ് വൈസ് പ്രസിഡന്‍റ് സി.എം. അഷ്‌റഫ്‌ സ്വാഗതവും സോണൽ സെക്രട്ടറി അസ്‌ലം ഹംസ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്:സലിം കോട്ടയിൽ