വടകര കെഎംസിസി ഇഫ്താർ സംഗമം
Sunday, May 19, 2019 10:10 PM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി. വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. സാൽമിയ റൊയൽ തരേസ റസ്റ്ററന്‍റിൽ മണ്ഡലം പ്രസിഡന്‍റ് കരീം ഹാജി നീലിയത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ റസാഖ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

കുവൈത്ത് കെഎംസിസി സീനിയർ നേതാവും പ്രഭാഷകനുമായ സി.പി.അബ്ദുൽ അസീസ് ഉദ്ബോധന പ്രസംഗം നടത്തി. റംസാനിന്‍റെ ചൈതന്യമുൾക്കൊണ്ട് ആത്മസംസ്കരണം നേടിയെടുക്കാൻ നമുക്ക് കഴിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സംസ്ഥാന ട്രഷറർ എം.ആർ.നാസർ, കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്‍റ് ഫാസിൽ കൊല്ലം ആശംസ നേർന്നു സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂർ, സിറാജ് എരഞ്ഞിക്കൽ,എൻ.കെ.ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, എഞ്ചി.മുഷ്താഖ്, ഷരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ, കോഴിക്കോട് ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഡോ.മുഹമ്മദലി, ജില്ലാ വൈസ്.പ്രസിഡന്‍റ് ഗഫൂർ മുക്കാട്ട്, ജില്ലാ ട്രഷറർ അസീസ് പേരാമ്പ്ര സംബന്ധിച്ചു. മണ്ഡലം ഭാരവാഹികളായ ഹാരിസ് ബഡനേരി, മുഹമ്മദ് മനോളി, റഫീഖ്, അലി സഗീർ, ബഷീർ പി.കെ. എന്നിവർ ഇഫ്താർ നിയന്ത്രിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് സ്വാഗതവും അസ്‌ലം കടവത്ത് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ