പ്രവാസി മലയാളി കൂട്ടായ്മയിൽ ആൽബം ഒരുങ്ങുന്നു
Monday, May 20, 2019 6:55 PM IST
കുവൈത്ത്: എജി ടാക്കീസിന്‍റെ ബാനറിൽ നിഷാദ് കാട്ടൂർ രചനയും സംഗീതവും സംവിധാനവും നിർവഹിച്ച ''ദുആ'' ആൽബം പെരുന്നാൾ ദിനത്തില് റിലീസിംഗിന് ഒരുങ്ങുന്നു. കണ്ണൂര് ഷെരീഫിന്‍റെ ആലാപനഭംഗിയിൽ പൂർത്തീകരിക്കപെട്ട ''ദുആ''ക്ക് വേണ്ടി കാമറയും ചിത്രസംയോജനവും (എഡിറ്റിംഗ്) രതീഷ് അമ്മാസും എഫക്ട്സ് ബിജു എസ് നായരുമാണ് നിർവഹിച്ചിരിക്കുന്നത്.

ജിനു വൈക്കത്ത്, ബിൻസ് അടൂര്,അനിത മുരളി,അജ്മൽ സമദ് തുടങ്ങിയവർ അഭിനയിക്കുന്ന ആൽബത്തിന്‍റെ നിർമാണം അഞ്ജു പുതുശേരിയുടേതാണ്. ദുആ യുടെ പോസ്റ്റര് റിലീസിംഗ് കുവൈത്തിലെ കലാസാദ്വകരുടെ സ്നേഹകൂട്ടായ്മയിൽ വച്ച് കഴിഞ്ഞദിവസം പറത്തിറക്കി.

പിറന്ന നാട്ടില് നിന്ന് മരുഭൂമിയിൽ എത്തിപെട്ട പ്രവാസിയുടെ നോവും തുടിപ്പും ഒപ്പിയെടുത്ത ആൽബം ഒരു വേറിട്ട ദൃശ്യവിരുന്നായിരിക്കുമെന്നതിൽ സംശയമില്ലെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ