ഫോക്ക് ഇഫ്താർ സംഗമം നടത്തി
Monday, May 20, 2019 6:58 PM IST
കുവൈത്ത്: പുണ്യറംസാൻ മാസത്തിൻ വ്രതശുദ്ധിയുടെയും സൗഹൃദത്തിന്‍റേയും സ്നേഹത്തിന്‍റേയും സന്ദേശവുമായി ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ ഏക്സ്‌പാറ്റ്സ് അസോസിയേഷന്‍റെ നേതൃത്വതിൽ ഇഫ്താർ സംഗമം നടത്തി.

ഫർവാനിയ മെട്രോ മെഡിക്കൽ ഹാളിൽ നടന്ന പരിപാടിയിൽ ഫോക്ക് പ്രസിഡന്‍റ് ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ഹാറൂൺ മുഖ്യ പ്രഭാഷണം നടത്തി. ഫോക്ക് സെൻട്രൽ സോൺ ചുമതലയുള്ള വൈസ് പ്രസിഡന്‍റ് സുമേഷ് കെ സ്വാഗതവും ചാരിറ്റി സെക്രട്ടറി ഉദയ രാജ് നന്ദിയും പറഞ്ഞു. മെട്രോ മെഡിക്കൽ കെയർ വൈസ് ചെയർമാൻ ഹംസ പയ്യന്നൂർ, സാമൂഹിക പ്രവർത്തകർ ഫോക്കസ് കുവൈറ്റ്‌ പ്രസിഡന്‍റ് സലിം രാജ്, ഇടുക്കി അസോസിയേഷൻ പ്രസിഡന്‍റ് സുനിൽ കുമാർ, കൊല്ലം ജില്ല അസോസിയേഷൻ ട്രഷറർ. തമ്പി ലൂക്കോസ്, കോഴിക്കോട് ജില്ലാ അസോസിയേഷൻ പ്രസിഡന്‍റ്. ഷൈജിത്, ഫോക്ക് വൈസ് പ്രസിഡന്‍റുമാരായ സാബു നമ്പ്യാർ, രജിത് കെ.സി, ഫോക്ക് ഉപദേശക സമിതി അംഗങ്ങളായ അനിൽ കേളോത്ത്‌, പ്രശാന്ത് കരുണാകരൻ, ഫോക്ക് ട്രഷറർ . വിനോജ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ഇഫ്താർ സംഗമത്തിൽ നിരവധി ആളുകൾ പങ്കെടുത്തു.