കൈരളി ഫുജൈറ, കൽബ, ദിബ്ബ യൂണിറ്റുകൾ സമൂഹനോമ്പുതുറ നടത്തി
Monday, May 20, 2019 7:08 PM IST
കൽബ: കൈരളി കൾച്ചറൽ ആസോസിയേഷൻ കൽബ യൂണിറ്റ് ഈ വർഷത്തെ നോന്പുതുറ മേയ് 17 ന് കൽബ ബ്രീസ് മോട്ടൽ ഹാളിൽ നിറഞ്ഞ ജന പങ്കാളിത്തതോടെ സംഘടിപ്പിച്ചു. സെക്രട്ടറി പ്രമോദ് കുമാർ. പ്രസിഡന്‍റ് ഉമ്മർ, ലോക കേരളാ സഭാംഗം സൈമൺ സാമുവേൽ, ഉപദേശക സമിതി അംഗം കബീർ, നിർവാഹക സമിതി അംഗംങ്ങളായ നാരായണൻ ,ബഷീർ, നിയാസ്, രജിത്, ജീവ്, ഹസൻ, റസാഖ്. ദിൽഷാദ്. ഷാഹിദാ അസീസ്, പി.എം ശശി തുടങ്ങിയവർ നേതൃത്വം നൽകി. സമൂഹത്തിന്‍റെ നാനാ തുറകളിൽ പെട്ട നൂറുകണക്കിനാളുകൾ ചടങ്ങിൽ പങ്കെടുത്തു.

ദിബ്ബ, യൂണിറ്റിന്‍റെ നോമ്പ്തുറ സിറ്റി സെന്‍ററിൽ നടന്നു. 600 ൽ അധികം ആളുകൾ നോന്പുതുറയിൽ പങ്കെടുത്തു. ജാതി മത ഭാഷാ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്ന മത സൗഹാർദ്ദ വേദി ആക്കി മാറ്റാൻ കൈരളി നടത്തിയ ഇഫ്താർ സംഗമത്തിന് കഴിഞ്ഞുവെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഇഫ്താറിന് കൈരളി ദിബ്ബ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി .