ഡിസ്പാക് ടോപേഴ്‌സ് അവാര്‍ഡുകള്‍ സമ്മാനിച്ചു
Monday, May 20, 2019 7:12 PM IST
അല്‍ കോബാര്‍ : ദമാം ഇന്‍റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ടോപേഴ്‌സ് അവാര്‍ഡും പുരസ്‌കാരവും സമ്മാനിച്ചു.

അല്‍ കോബാര്‍ ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി സ്‌കൂള്‍ ഭരണ സമിതി ചെയര്‍മാന്‍ സുനില്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഉന്നത പഠനത്തിനായി നാട്ടിലേക്ക് പോകുന്ന കുട്ടികള്‍ സാമൂഹിക-സംസ്‌ക്കാരിക- സാമ്പത്തിക മേഖലകളില്‍ നല്ല അച്ചടക്കം പാലിക്കണമെന്നും . രക്ഷിതാക്കള്‍ മക്കളില്‍ കാണിക്കുന്ന പ്രതീക്ഷകള്‍ കുട്ടികള്‍ കൈവടിയരുതെന്നും സുനില്‍ മുഹമ്മദ് പറഞ്ഞു.

സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സുബൈര്‍ അഹ്മദ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. ദമാം സ്‌കൂള്‍ അക്കാഡമിക്-അക്കാഡമിക്കിതര രംഗത്ത് എല്ലാ കാലത്തും മികവ് പുലര്‍ത്തിയിട്ടുണ്ട്. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഒരേ മനസോടെ സ്‌കൂളിന്റെ യശസ് ഉയര്‍ത്തുന്നതില്‍ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് സുബൈര്‍ അഹ്മദ് ഖാന്‍ പറഞ്ഞു.

പ്രസിഡന്‍റ് ഷഫീക് സി.കെ. അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഇര്‍ഫാന്‍, പവനന്‍ മൂലക്കില്‍, പി.എ.എം. ഹാരിസ്, ഡോ. അബ്ദുല്‍ സലാം, ബെന്‍സി മോഹന്‍, അബ്ദുള്ള മഞ്ചേരി, ജോണ്‍ ജോസഫ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി പി എം ഫസല്‍, സി അബ്ദുല്‍ ഹമീദ്, ആലി കുട്ടി ഒളവട്ടൂര്‍, നാസര്‍ അണ്ടോണ, മുസ്തഫ പാവയില്‍, ജമാല്‍ വില്യാപ്പളി, നജീം ബഷീര്‍, ഫിറോസ് കോഴിക്കോട്, എന്നിവര്‍ ടോപേഴ്‌സ് അവാര്‍ഡും അഷ്‌റഫ് ആലുവ, മുസ്തഫ തലശേരി, താജ് അയ്യാരില്‍, അസ്‌ലം ഫറോക്, ഷൗബീര്‍, സാദിക് അയ്യാരില്‍, റഫീക് കൂട്ടിലങ്ങാടി, ഷമീം കട്ടാക്കട എന്നിവര്‍ ഉപഹാരങ്ങളും സമ്മാനിച്ചു.

പ്ലസ് ടു പരീക്ഷയില്‍ സൗദിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷഹ്‌സിന്‍ ഷാജി, കുല്‍സൂം ഫാത്തിമ, ആന്ദന് കുമാര്‍, ഷൈലി ബിമല്‍, സാന്ദ്ര മാത്യു, റിദ അബ്ദുല്ല, ജ്യോല്‍സന ജോസഫ്, ലാറിസ ക്ലൈറ്റസ്, സഹാബിയ എന്നിവരും പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ നൂറീന്‍ ഷരീഫ്, അബായ് ക്രിഷ്ണ, ഹിബ ഹാരിസ് എന്നിവരുമാണ് ടോപേഴ്‌സ് അവാര്‍ഡുകള്‍ ഏറ്റു വാങ്ങിയത്. അബ്ദുല്‍ സലാം എന്‍.പി, നജീബ് അരഞ്ഞിക്കല്‍ എന്നിവര്‍ അവതാരകരായിരുന്നു. മുജീബ് കളത്തില്‍ സ്വാഗതവും റെജി പീറ്റര്‍ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം