"കുട്ടികൾക്ക് ശാരീരികവും ആത്മീയവുമായ പോഷണങ്ങൾ നൽകണം'
Monday, May 20, 2019 7:58 PM IST
കുവൈത്ത് : നമ്മുടെ കുട്ടികളെ ശാരീരികവും മാനസികവും ആത്മീയവുമായ വളര്ച്ചയ്ക്കാവശ്യമായ പോഷണങ്ങൾ നൽകി വളർത്തിയില്ലെങ്കിൽ ഇവിടെ സാമൂഹ്യ പ്രശ്നങ്ങൾക്കും പരലോകത്ത് അല്ലാഹുവിന്‍റെ ശിക്ഷയ്ക്കും പാത്രമാകുന്ന പാപമാണെന്ന ബോധം രക്ഷിതാക്കൾക്ക് വേണമെന്ന് കേരള നദ് വത്തുല് മുജാഹീദീന് (മര്ക്കസ്സുദ്ദഅ് വ) സംസ്ഥാന സെക്രട്ടറി ഫൈസല് നന്മണ്ട പറഞ്ഞു. അബാസിയ ഓർമ പ്ലാസ ഓഡിറ്റോറിയത്തിൽ ഐഐസി സംഘടിപ്പിച്ച അബാസിയ മദ്രസ് ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുപ്പത്തില്‍ മറ്റു കുട്ടികളോടൊപ്പം കളിച്ചു നടക്കുവാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത കുട്ടികള്‍ ഒന്നുകില്‍ അന്തര്‍മുഖികളോ അല്ലെങ്കില്‍ സാമൂഹ്യവിരുദ്ധരോ ആയിത്തീരുകയാണ് പതിവ്. നാളെയുടെ പൗരന്മാരെ നന്മ നിറഞ്ഞവരായി വളര്‍ത്തുവാന്‍ രക്ഷിതാക്കളെ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഫൈസൽ നന്മണ്ട വിശദീകരിച്ചു.

സംഗമത്തില് മദ്രസ പി.ടി.എ പ്രസിഡന്‍റ് റോഷന് അധ്യക്ഷത വഹിച്ചു. ഇസ് ലാഹി സെന്‍റർ പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി സലഫി, ജനറല് സെക്രട്ടറി സിദ്ധീഖ് മദനി,അബ്ദുൾ അസീസ് സലഫി, അൻവർ സാദത്ത്, അയ്യൂബ് ഖാന് എന്നിവര് സംസാരിച്ചു. കെ.എൻഎം സംസ്ഥാന സെക്രട്ടറി അബ്ദുറഹീം ഖുബ, ശഫക്കത്ത് പാഷ, എ.കെ യൂസഫ് കാപ്പാട്, ഡോ. ഇബ്രാഹിം, പ്രവീന് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ