എംഎംഎഫ് കുവൈത്ത് അനുശോചിച്ചു
Monday, May 20, 2019 8:02 PM IST
കുവൈത്ത് : മലയാളി മീഡിയ ഫോറം കണ്‍വീനറും ഏഷ്യാനെറ്റ് ടിവി യുടെ കുവൈത്ത് പ്രതിനിധിയുമായ നിക്സൻ ജോർജിന്‍റെ പിതാവ് പി.എം ജോർജിന്‍റെ നിര്യാണത്തില്‍ എം എം എഫ് കുവൈത്ത് അനുശോചിച്ചു.

വാര്‍ദ്ധക്യസഹജമായ രോഗത്തെ തുടർന്നു കട്ടപ്പനയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച നടക്കും.

മാതാവ് : ചിന്നമ്മ. മറ്റുമക്കള്‍ : മേഴ്സി സിറിൾ, ജാൻസി സണ്ണി, നിക്സൺ ജോർജ്, ജയ്സൺ ജോർജ്, ജൂലി ജോർജ്.

റിപ്പോർട്ട്: സലിം കോട്ടയിൽ