യാത്രയയപ്പു നൽകി
Monday, May 20, 2019 8:09 PM IST
അബാസിയ, കുവൈത്ത്: പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സ്ഥാപക അംഗവും തുമ്പമൺ സ്വദേശിയുമായ ഡോർ സർവീസ് കമ്പനി ചീഫ് കോഓർഡിനേറ്ററുമായിരുന്ന ജേക്കബ് സാമുവലിനു ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി.

പ്രസിഡന്‍റ് സലിംരാജിന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രതീഷ് കുമാർ ,റോയ് എബ്രഹാം ,ജമാലുദ്ദീൻ ,പ്രസന്ന കുമാർ ,ബിനു മാത്യു ,അലക്സാണ്ടർ ജോർജ് ,രാജീവ് സി.ആർ , സാം പൈനും മുട് ,രതീശൻ ,മുകേഷ് കാരയിൽ ,ഡാനിയേൽ തോമസ് ,ഹർഷാദ് ,എന്നിവർ ആശംസകളൾ നേർന്നു സംസാരിച്ചു. ജോഹർ എബ്രഹാം സ്വാഗതവും ,തമ്പിലൂക്കോസ് നന്ദിയും പറഞ്ഞു ,ഫോക്കസിന്‍റെ ഉപഹാരം സലിം രാജ് നൽകി. ജേക്കബ് സാമുവൽ മറുപടി പ്രസംഗം നടത്തി . ഷാജൂ എം. ജോസ് ,പ്രശോഭ് ഫിലിപ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ