എംഇഎസ് നോമ്പ് തുറ സംഘടിപ്പിച്ചു
Tuesday, May 21, 2019 7:12 PM IST
കുവൈത്ത് സിറ്റി : എംഇഎസ് കുവൈത്ത് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം ജാബ്രിയ മെഡിക്കല്‍ ഹാളില്‍ സംഘടിപ്പിച്ചു. എംഇഎസ് കുടുംബാംഗങ്ങള്‍ക്കൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും വിവധ സംഘനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

റയീസ് സാലേയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടി അൻവർ മൻസൂർ സെയ്ത്‌ നിയന്ത്രിച്ചു.സകീർ ഹുസൈൻ തുവൂർ നടത്തിയ റംസാൻ പ്രഭാഷണം നടത്തി. വിശുദ്ധ മാസത്തില്‍ കരഗതമാക്കുന്ന നന്മയുടെ ചൈതന്യം തുടര്‍ന്നുള്ള ജീവതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമ്പോഴാണ് യാഥാര്‍ഥ നോമ്പുകാരനാവുകയുള്ളൂവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.സകാത് സെല്ലിന്‍റെ പ്രവർത്തനത്തെ കുറിച്ച് അൻവർ വിവരിച്ചു .

നോമ്പ് തുറക്ക് പ്രസിഡന്‍റ് സാദിഖ് അലി ,മുഹമ്മദ് റാഫി ,അഷ്‌റഫ്‌ അയൂര്‍, റഹീസ് സാലേഹ്, ഡോ:മുസ്തഫ,സലേഹ് ബാത്ത,നസ്‌ലിൻ നൂറുദീൻ,സുബൈർ,നൗഫൽ,ഫിറോസ്,ഗഫൂർ അഷ്‌റഫ്.പി.ടി,അർഷാദ്,സഹീർ,മുജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോർട്ട്: സലിം കോട്ടയിൽ