മദ്രസ പൊതു പരീക്ഷാഫലം: ബഹറിനിലെ സമസ്ത മദ്രസകളില്‍ ഉജ്വല വിജയം
Tuesday, May 21, 2019 7:18 PM IST
മനാമ: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് കേരളത്തിനകത്തും പുറത്തും ബഹറിന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും നടത്തിയ മദ്രസ പൊതു പരീക്ഷയില്‍ ബഹറിനിലെ സമസ്ത മദ്രസകള്‍ ഉജ്ജ്വല വിജയം നേടി.

അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളിലെ മദ്രസ വിദ്യാർഥികൾക്കാണ് പൊതു പരീക്ഷ നടന്നത്.
ബഹറിനില്‍ നിന്ന് മനാമ , റഫ, ജിദാലി, ഹൂറ, ഉമ്മുൽ ഹസം, ഹമദ് ടൗൺ, മുഹറഖ്, ഹിദ്ദ്, ബുദയ്യ എന്നീ ഒൻപതു മദ്രസകളിലേയും വിദ്യാര്‍ഥികള്‍ ഇത്തവണ മനാമയിലെ സമസ്ത ബഹറിൻ കേന്ദ്രആസ്ഥാനത്ത് ഒറ്റ കേന്ദ്രത്തിലാണ് പരീക്ഷയെഴുതിയത്. പരീക്ഷ എഴുതി വിജയിച്ചവരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവരെല്ലാം പെൺകുട്ടികളാണ്. വിജയികളുടെ പേരുവിവരങ്ങള്‍, സ്ഥാനം, പിതാവിന്‍റെ പേര് എന്നിവ യഥാക്രമം താഴെ:

പ്ലസ് ടു

(ഫസ്റ്റ്) - ഫാതിമ ശാകിറ - ശഹീർ കാട്ടാന്പള്ളി.
(സെക്കൻ്റ്)- നാജിയ നസ്റിൻ -നാസർ ഹാജി പുളിയാവ്.

പത്താം ക്ലാസ്

(ഫസ്റ്റ്) - നജ ഫാത്തിമ - മുഹമ്മദ് .
(സെക്കൻ്റ്)- ഫാത്തിമ സഹ് ല -ഉസ്മാൻ

ഏഴാം ക്ലാസ്

(ഫസ്റ്റ്) -ഫാത്തിമ അർശദ് -അർശദ് .
(സെക്കൻ്റ്)- ഫാത്തിമ ഹിബ -ഹംസ.

അഞ്ചാം ക്ലാസ്

(ഫസ്റ്റ്) - നിദ ഫാത്തിമ - നാസർ ഹാജി.
(സെക്കൻ്റ്)- ആലിയമറിയം - ജഅഫർ കണ്ണൂര്‍

ഇവരെല്ലാവരും മനാമ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്രസ വിദ്യാര്‍ഥിനികളാണ്.
വിജയികളായ മുഴുവന്‍ വിദ്യാര്‍ഥികളുടെയും പരീക്ഷാഫലങ്ങള്‍ അതാതു മദ്രസകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കൂടാതെ http://result.samastha.org.in , http://result.samastha.info , http://samastha.info/result/ , http://results.samastha.info എന്നീ വെബ്‌സൈറ്റുകളിലുടെയും മാര്‍ക്ക് അടക്കമുള്ള വിശദാംശങ്ങളും മദ്റസാ തല പരീക്ഷാ ഫലങ്ങളും ലഭ്യമാണ്.

സേ പരീക്ഷ, പുനര്‍ മൂല്യനിര്‍ണയം എന്നിവയ്ക്കുള്ള നിശ്ചിത അപേക്ഷാ ഫോറവും വിശദാംശങ്ങളും വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജയികളെയും മദ്രസകളെയും അഭിനന്ദിക്കുന്നതായി പരീക്ഷ സൂപ്രണ്ട് അശ്റഫ് അൻവരി ചേലക്കരയും റെയ്ഞ്ച് ഭാരവാഹികളും സമസ്ത ബഹറിന്‍ കേന്ദ്ര-ഏരിയാ നേതാക്കളും അറിയിച്ചു.

ബഹറിനിലെ സമസ്ത മദ്രസകള്‍ റംസാൻ അവധിക്കു ശേഷം ജൂൺ 15 (ശനി) മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കും. പുതുതായി അഡ്മിഷന്‍ തേടുന്ന വിദ്യാര്‍ഥികളുടെ പ്രവേശനോത്സവവും ഇതേ ദിവസം നടക്കും.

വിവരങ്ങള്‍ക്ക് +973 35107554, 33450553.