പിജെഎസ് വനിതാ സംഗമം നടത്തി
Tuesday, May 21, 2019 9:02 PM IST
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം വനിതാ വിഭാഗം മെംബര്‍മാരുടെ നേതൃത്തത്തില്‍ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. അസിസിയ സ്റ്റാർ റസ്റ്ററന്‍റ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ വനിതാ വിഭാഗം പ്രസിഡന്‍റ് ആശാസാബുമോന്‍ അധ്യക്ഷത വഹിച്ച യോഗം പിജെഎസ് പ്രസിഡന്‍റ് നൗഷാദ് അടൂര്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ലേഡി ഓഫ് ദി ഇയർ അവാര്‍ഡ് കഴിഞ്ഞ ഒരു വർഷകാലം സംഘടനക്കു വേണ്ടി ചെയ്ത സേവനങ്ങളുടെ പേരിൽ പ്രീത അജയകുമാറിന് നല്‍കി ആദരിച്ചു, ജിദ്ദ കലാസാഹിതി നടത്തിയ ഡാന്‍സ് മത്സരത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ പിജെഎസ് ടീമിനെ പുരസ്കാരം നല്‍കി ആദരിച്ചു . നിഷാ ഷിബു,അനിലാമാത്യു ,സുനുസജി ,പ്രിയസഞ്ജയ്‌, പ്രീത അജയകുമാര്‍, ശബാനനൗഷാദ്, സുജ എബി,ബിജിസജി ദിവ്യമനു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന കലാപരിപാടികളില്‍ റിയാമേരി ജോര്‍ജ്, ആര്‍ദ്ര അജയകുമാര്‍, അസ്മസാബു,ആന്‍ട്ര ലിസഷിബു,അനഖ അജിത്‌ നായര്‍ ,ചിത്ര മനു, ഗൗരിസുധീര്‍ ,ശ്വേത ഷിജു, ഗ്ലാഡിസ് എബി, , ആലിനഎബി , സ്റ്റെല്നസ്റ്റാന്‍ലി, തുടങ്ങിയവര്‍ വിവിധയിനം കലാപരിപാടികള്‍ അവതരിപ്പിച്ചു. മാത്യുതോമസ്‌, മനുപ്രസാദ്‌,എബി ചെറിയാന്‍ മാത്തൂര്‍, ജയന്‍ നായര്‍,അയൂബ്പന്തളം, റോയ് ടിജോഷ്വ ,അലിതെക്കുതോട്, സാബുമോന്‍ പന്തളം, സഞ്ജയന്‍ നായര്‍, ആരോണ്‍ ഷിബു, അജയകുമാര്‍, സന്തോഷ്‌ ജി. നായര്‍, ഷാജിഗോവിന്ദ് തുടങ്ങിയവര്‍ നേതൃത്വം നൽകി.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ