ഐസിഎഫ് ബവാദി ജുഫാലി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
Tuesday, May 21, 2019 9:05 PM IST
ജിദ്ദ: വിശുദ്ധ റംസാൻ വിശുദ്ധ ഖുർആൻ എന്ന പ്രമേയത്തിൽ ഐസിഎഫ് ജിസിസി രാഷ്ട്രങ്ങളിൽ ആചരിച്ചുവരുന്ന റംസാൻ കാന്പയിന്‍റെ ഭാഗമായി ബവാദി ജുഫാലി യൂണിറ്റ് ഐസിഎഫ് വിപുലമായ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.

മലയാളികളും ഇതരഭാഷക്കാരും ആയ നാനൂറോളം പേർ ഇഫ്താറിൽ പങ്കെടുത്തു. മുസ്തഫ സഅദി ക്ലാരി പ്രമേയ പ്രഭാഷണം നടത്തി.നസീർ സഖാഫി കൊടുവള്ളി, നസീർ കുണ്ടുതോട്, അബ്ദുള്ള പാടന്തറ, ഷാഫി കോട്ടക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. മഗ്‌രിബ് നമസ്കാരാനന്തരം പ്രത്യേകം പ്രാർഥന സദസും സംഘടിപ്പിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ