മലപ്പുറം സൗഹൃദ വേദി ജിദ്ദ ഇഫ്താര്‍ സംഗമം
Tuesday, May 21, 2019 9:11 PM IST
ജിദ്ദ: മലപ്പുറം സൗഹൃദ വേദി ജിദ്ദ റുവൈസ് മദീനാ മിനി ഫ്‌ളഡലിറ്റ് സ്റ്റേഡിയത്തില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമം വ്യത്യസ്ത പരിപാടികള്‍ കൊണ്ടും വനിതാ പ്രാതിനിധ്യവും കൊണ്ട് ശ്രദ്ധേയമായി.

ഇഫ്താര്‍ സംഗമം മുസാഫിര്‍ (മലയാളം ന്യൂസ്) ഉദ് ഘാടനം ചെയ്തു. യു.എം. ഹുസൈന്‍ മലപ്പുറം അധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കിഡ്‌സ് പെനാല്‍റ്റി ഷൂട്ടൗട്ട് മല്‍സരം മുഖ്യ പ്രായോജകരായ സഹ്‌റാനി ട്രാവല്‍സ് ആൻഡ് ടൂറിസം മേധാവി സാരി അബ്ദുല്ല അല്‍ സഹ്‌റാനി ഉദ്ഘാടനം ചെയ്തു. അഷ്ഫര്‍ നരിപ്പറ്റ, റിയാസ് മഞ്ഞക്കണ്ടന്‍ എന്നിവര്‍ മല്‍സരം നിയന്ത്രിച്ചു.പ്രവീണ്‍ (പരിശീലകന്‍ ജിദ്ദാ സ്‌പോര്‍ട്‌സ് ക്ലബ്), പി.കെ. മുഹമ്മദ് കുട്ടി, മജീദ് ആറുകാട്ടില്‍, ഷാജഹാന്‍ മൈലപ്പുറം, ഇഖ്ബാല്‍ മച്ചിങ്ങല്‍, സിയാസ് ബാബു മേല്‍മുറി, ലത്തീഫ് നരിപ്പറ്റ, പി. കെ വീരാന്‍ ബാവ എന്നിവര്‍ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു

പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മലപ്പുറം സൗഹൃദവേദി സ്ഥാപകാംഗം പട്ടര്‍കടവന്‍ ഷൗക്കത്തിനു രക്ഷാധികാരി പട്ടര്‍കടവന്‍ കുഞ്ഞാന്‍ (മലപ്പുറം റോസ് ലൗഞ്ച്) ഉപഹാരം സമ്മാനിച്ചു. റഫീഖ് കാടേരി (സഹ്‌റാനി ട്രാവല്‍സ്), രാജീവ് പുതിയ കുന്നത്ത്, മുസാഫര്‍ അഹമ്മദ് പാണക്കാട്, അനീഷ് തോരപ്പ, സീമാടന്‍ അയ്യൂബ്, റഫീഖ് കലയത്ത്, ഹക്കീം മുസ്‌ല്യാരകത്ത്, സലീനാ മുസാഫിര്‍, നൂറുന്നീസ ബാവ, ഹഫ്‌സാ മുസഫര്‍ പാണക്കാട്, ജുമൈല അബു, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

പ്രാര്‍ഥനയ്ക്ക് നിയാസ് കോയ്മ നേതൃത്വം നല്‍കി. ജുനൈദ് ഒ പി, സതീഷ് ബാബു മേല്‍മുറി, സി. പി സൈനുല്‍ ആബിദ്, നൗഷാദ് കളപ്പാടന്‍, അഫ്‌സല്‍ എ പി, സഹീര്‍ മങ്കരത്തൊടി, സമീര്‍ ചെമ്മങ്കടവ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സലീം സൂപ്പര്‍ സ്വാഗതവും കമാല്‍ കളപ്പാടന്‍ നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ