ഒസീമിയ ജിദ്ദ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
Tuesday, May 21, 2019 9:58 PM IST
ജിദ്ദ : കൊണ്ടോട്ടി ഇഎംഇഎ കോളജ്‌ പൂർവ വിദ്യാർഥി സംഘടനയായ ഒസീമിയ ജിദ്ദ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി . ഷറഫിയ ഹിൽടോപ് ഹോട്ടലിൽ നടന്ന പരിപാടി കമ്മിറ്റി ഉപദേശക സമിതി അംഗം ലത്തീഫ് പുളിക്കൽ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.എൻ.എ ലത്തീഫ് അധ്യക്ഷത വഹിച്ചു . അഡ്വ : അഷ്‌റഫ് ആക്കോട് , സി.ടി. ശിഹാബ് , കെ.ടി. മുസ്തഫ പെരുവള്ളൂർ, ,ലത്തീഫ് പൊന്നാട് അബ്ദുല്ല കൊട്ടപ്പുറം ,ഹോസ ജനറൽ സെക്രട്ടറി ഷാഹിദ് കളപ്പുറത്, യുസഫ് കോട്ട , സത്താർ പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . സമീർ നീറാട് , സഹീർ ഖാൻ , മുഷ്താഖ് മധുവായി, അബ്ദുൽ മാലിക് എം, ഫൈസൽ ,ഷാനു നീറാട് ,മൻസൂർ പാലായിൽ, നൗഫൽ പുളിക്കൽ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുത്തു . അഫ്സൽ മയക്കര , നിസാർ നറുകര, ഇമതാദ്, റഈസ് കൊണ്ടോട്ടി ,ഷംസു വെള്ളുവമ്പ്രം ,ജംഷി കൊണ്ടോട്ടി എന്നിവർ നേതൃത്വം നൽകി . നിഷാദ് അലവി സ്വാഗതവും നൗഷാദ് ബാവ നന്ദിയും പറഞ്ഞു .

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ