പത്തനംതിട്ട ജില്ലാസംഗമം ജിദ്ദ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
Tuesday, May 21, 2019 10:04 PM IST
ജിദ്ദ: പത്തനംതിട്ട് ജില്ലാ സംഗമം ജിദ്ദ (പിജെഎസ്) ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു, സീസൺസ് റസ്റ്ററന്‍റ് ഹാളിൽ നടത്തിയ ഇഫ്താർ മീറ്റിൽ ജിദ്ദയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക, ജീവകാരുണ്യ മേഖലയിലുള്ളവർ, പിജെഎസ് അംഗങ്ങൾ, സ്പോൺസർമാർ , പത്രപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

ഷറഫുദ്ദിൻ ബാഖവിചുങ്കപ്പാറ റംസാൻ സന്ദേശം നൽകി. പ്രസിഡന്‍റ് നൗഷാദ് അടൂര്‍, ശുഹൈബ് പന്തളം, മാത്യുതോമസ്‌,എബിചെറിയാന്‍, ജയന്‍നായര്‍, അനില്‍കുമാര്‍ പത്തനംതിട്ട വിലാസ് അടൂർ, അയൂബ് പന്തളം വർഗീസ് ഡാനിയല്‍, അലിതെക്കുതോട്, മനോജ്‌ മാത്യുഅടൂര്‍ ,സാബുമോന്‍പന്തളം, സഞ്ജയന്‍നായര്‍, , സജികുറുങ്ങട്ടു, അനില്‍ജോണ്‍, ജോസഫ്‌ നെടിയവിള, സിയാദ് പടുതോട് , ജോസഫ്‌ വറുഗീസ് , ജോര്‍ജ് വറുഗീസ് , സന്തോഷ്‌ പൊടിയന്‍ , ,അജയകുമാര്‍, രാജേഷ്‌ നായര്‍ , ഷാജിഗോവിന്ദ്, സുനുസജി, ആരോൺ ഷിബു തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ