കല കുവൈറ്റ് ഫിലിം സൊസൈറ്റി രണ്ടാമത് മൈക്രോ ഫിലിം ഫെസ്റ്റിവൽ സെപ്റ്റംബർ ആദ്യവാരം
Tuesday, May 21, 2019 10:13 PM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ ചലച്ചിത്ര പ്രവർത്തകർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള കല കുവൈറ്റ് ഫിലിം സൊസൈറ്റി രണ്ടാമത് സ്മാർട്ട്‌ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.

ചെറിയ ചലച്ചിത്രങ്ങളുടെ വലിയ ഉത്സവമായ മൈക്രോ ഫിലിം ഫെസ്റ്റിവൽ സെപ്റ്റംബർ ആദ്യവാരം നടക്കുമെന്ന് ഫിലിം സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. പുർണമായും കുവൈത്തിൽ ചിത്രീകരിച്ച ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ മത്സരത്തിനു പരിഗണിക്കുന്നത്.

കഴിഞ്ഞ വർഷം ആരംഭിച്ച ഫിലിം ഫെസ്റ്റിവലിന് മികച്ച പ്രതികരണമാണ് കുവൈത്തിലെ പൊതുസമൂഹത്തിൽ നിന്നും ലഭിച്ചത്.

വിവരങ്ങൾക്ക് 51358822.

റിപ്പോർട്ട്: സലിം കോട്ടയിൽ