മാ​ണി​യൂ​ർ ഉ​സ്താ​ദ് ബ​ഹ​റി​നി​ൽ; സ​മ​സ്ത ബ​ഹ​റി​ൻ പ്രാ​ർ​ഥ​നാ സ​ദ​സ് വെ​ള്ളി​യാ​ഴ്ച മ​നാ​മ​യി​ൽ
Thursday, May 23, 2019 3:08 PM IST
മ​നാ​മ: പ്ര​മു​ഖ പ​ണ്ഢി​ത​നും സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗ​വും സു​പ്ര​ഭാ​തം ദി​ന​പ​ത്രം ര​ക്ഷാ​ധി​കാ​രി​യു​മാ​യ മാ​ണി​യൂ​ർ അ​ഹ​മ്മ​ദ് മു​സ്ലി​യാ​ർ മേ​യ് 23 വ്യാ​ഴാ​ഴ്ച ബ​ഹ്റൈ​നി​ലെ​ത്തി.
വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12നു ​ബ​ഹ​റി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തു​ന്ന ഉ​സ്താ​ദി​ന് സ​മ​സ്ത ബ​ഹ​റി​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

ഹൃ​സ്വ​സ​ന്ദ​ർ​ശ​നാ​ർ​ത്ഥം ബ​ഹ​റി​നി​ലെ​ത്തി​യ ഉ​സ്താ​ദ് പ​ങ്കെ​ടു​ക്കു​ന്ന വി​പു​ല​മാ​യ ദു​ആ മ​ജ് ലി​സും ഇ​ഫ്താ​ർ മീ​റ്റും 24ന് ​വെ​ള്ളി​യാ​ഴ്ച 4.30 മു​ത​ൽ മ​നാ​മ ഗോ​ൾ​ഡ് സി​റ്റി​യി​ലെ സ​മ​സ്ത ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. ച​ട​ങ്ങി​ൽ ബ​ഹ്റൈ​നി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. വി​ശ്വാ​സി​ക​ൾ​ക്ക് ഉ​സ്താ​ദി​നെ നേ​രി​ൽ കാ​ണാ​നു​ള്ള അ​വ​സ​ര​വും ഇ​വി​ടെ ഉ​ണ്ടാ​യി​രി​ക്കും.​ജാ​തി മ​ത ഭേ​ദ​മ​ന്യെ നാ​ട്ടി​ലും മ​റു​നാ​ട്ടി​ലും മാ​ണി​യൂ​ർ ഉ​സ്താ​ദി​നെ നേ​രി​ൽ കാ​ണാ​നും അ​നു​ഗ്ര​ഹം നേ​ടാ​നു​മാ​യി എ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ ഏ​റെ​യാ​ണ്.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ചെ​റു​വ​ത്ത​ല പ്ര​ദേ​ശ​ത്തെ സു​പ്ര​സി​ദ്ധ​രാ​യ പു​റ​ത്തി​ൽ ശൈ​ഖി​ന്‍റെ കു​ടും​ബ പ​ര​ന്പ​ര​യി​ൽ പെ​ട്ട ശ്രേ​ഷ്ഠ പ​ണ്ഢി​ത​ൻ കൂ​ടി​യാ​ണ് മാ​ണി​യൂ​ർ ഉ​സ്താ​ദ്.

ഉ​സ്താ​ദി​നെ വ്യ​ക്തി​പ​ര​മാ​യി കാ​ണാ​നും അ​നു​ഗ്ര​ഹം തേ​ടാ​നും സം​ഘാ​ട​ക​രു​മാ​യി നേ​ര​ത്തെ ത​ന്നെ ബ​ന്ധ​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 4.30മു​ത​ൽ ഇ​ഫ്താ​ർ വ​രെ​യു​ള്ള സ​മ​യം വി​പു​ല​മാ​യ രീ​തി​യി​ൽ ഉ​സ്താ​ദി​ൻ​റെ ന​സ്വീ​ഹ​ത്തി​നും കൂ​ട്ടു​പ്രാ​ർ​ത്ഥ​ന​ക്കും അ​വ​സ​ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0097339474715, 39128941