ക​ല കു​വൈ​റ്റ് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വീ​ൽ ചെ​യ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, May 23, 2019 3:14 PM IST
കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ നാ​ൽ​പ്പ​താം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ബാ​സി​യ മേ​ഖ​ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ൽ ന​ട​ത്തി​യ വീ​ൽ​ചെ​യ​റി​ന്‍റെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​ത​ര​ണം സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി സ​ഖാ​വ് എം.​വി. ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ല കു​വൈ​റ്റ് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷൈ​മേ​ഷ്, ന​വീ​ൻ , അ​ബാ​സി​യ മേ​ഖ​ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പ്ര​വീ​ണ്‍ കു​മാ​ർ, അ​ബ​സി​യ ഡി ​യൂ​ണി​റ്റ് അം​ഗം ഷെ​നി, ക​ണ്ണൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം ​പ്ര​ശാ​ന്ത​ൻ, ഐ​ആ​ർ​പി​സി ചെ​റു​താ​ഴം ലോ​ക്ക​ൽ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​യ ക​ഐം ബാ​ല​കൃ​ഷ്ണ​ൻ, പി ​ദാ​മോ​ദ​ര​ൻ​എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഐ​ആ​ർ​പി​സി ക​ണ്ണൂ​ർ സോ​ണ​ലി​നു വേ​ണ്ടി സെ​ക്ര​ട്ട​റി കെ.​വി മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് ചെ​യ​ർ​മാ​ൻ ടി​എം സാ​ജി​ദ് സി​എം സ​ത്യ​ൻ , എം​വി പു​രു​ഷോ​ത്ത​മ​ൻ, എ​ൻ സ​ഹ​ദേ​വ​ൻ, ജന്മനാ അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച ചി​റ​ക്ക​ൽ സ്വ​ദേ​ശി വി​പി സു​ധീ​ഷി​ന്‍റെ മാ​താ​വും എം​വി ജ​യ​രാ​ജ​നി​ൽ നി​ന്ന് വീ​ൽ ചെ​യ​ർ ഏ​റ്റു​വാ​ങ്ങി. ക​ല കു​വൈ​റ്റ് അ​ബാ​സി​യ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലാ​യി 70 വീ​ൽ ചെ​യ​റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. മ​റ്റു ജി​ല്ല​ക​ളി​ൽ വി​ത​ര​ണ​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ