ഹൈലൈറ്റ് ബോയ്‌സ് ക്രിക്കറ്റ് ടീം കുവൈറ്റിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു
Friday, May 24, 2019 3:11 PM IST
കുവൈറ്റ്: ഫര്‍വാനിയ ഹോസ്പിറ്റല്‍ ഫര്‍മസിസ്റ്റ് സെബിന്റെ ഫ്‌ളാറ്റില്‍ വച്ചു ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. നിരവധി സാമൂഹിക സംഘടനകളിലെ പ്രമുഖരും വിര്‍ട്ടസ് മെഡിക്കല്‍ സ്റ്റാഫ്‌സ് അജിലിറ്റി സ്റ്റാഫ്‌സ് എന്നിവരും മുഖ്യാതിഥികള്‍ ആയിരുന്നു.

കൂടുതല്‍ സ്വത്തുള്ളവര്‍ അതിന്റെ ഒരു ഭാഗം പരിത്യജിക്കണമെന്നും അത് പാവങ്ങള്‍ക്ക് നല്‍കണമെന്നും റംസാന്‍ കാലത്ത് എല്ലാവരും വിശ്വസിക്കുകയും പ്രവൃത്തിയില്‍ കൊണ്ടുവരുകയും ചെയ്യണമെന്നുമുള്ള സന്ദേശം കൈമാറുകയാണ് ഹൈലൈറ്റ് ബോയ്‌സ് ഇതിലൂടെ ലക്ഷ്യംവച്ചത്.

ജാതി മത ഭേതമെന്യ നിരവധി പേര്‍ പങ്കെടുത്തു. മാസ്റ്റര്‍ അജയ് ഖുര്‍ആന്‍ പാരായണം ചെയ്തു ഇഫ്താര്‍ വിരുന്നു ഉദ്ഘാടനം ചെയ്തു ഷെഫീര്‍ തേളപുറത്ത്, മന്‍സൂര്‍, ഷഫീഖ്, നൗഫല്‍ സി.കെ, താഹ, താജുദ്ധീന്‍, മുനീര്‍ പി.സി എന്നിവര്‍ നേതൃത്വം നല്‍കി.