കുവൈത്ത് കെഎംസിസി ഇഫ്താർ മീറ്റ്
Saturday, May 25, 2019 7:43 PM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ മുൻ കേന്ദ്ര ഉപദേശക സമിതിയംഗം ഖാലിദ് അല്ലക്കാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത് ചടങ്ങിൽ അധ്യക്ഷനായിരുന്നു.

കുവൈത്ത് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി മണലൂർ മണ്ഡലം അംഗത്തിന് നിർമിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ പ്രഖ്യാപനവും ഫണ്ട് ഉദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.

ആദ്യ ഫണ്ട് ഷംസുദ്ദീനിൽ നിന്ന് ജില്ലാ പ്രസിഡന്‍റ് അബ്ദുൽ അസീസ് വലിയകത്ത് സ്വീകരിച്ചു. കാരുണ്യ ഭവനത്തിന്‍റെ പ്രഖ്യാപനം സംസ്ഥാന പ്രസിഡന്‍റ് നിർവഹിച്ചു. മുൻകേന്ദ്ര പ്രസിഡന്‍റും നിലവിൽ കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡന്‍റുമായ എ.കെ. മെഹമൂദ്, മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത സംസാരിച്ചു. വിവിധ ജില്ലാ- മണ്ഡലം ഭാരവാഹികൾ, സംസ്ഥാന സമിതിയംഗങ്ങൾ, കുവൈത്ത് വൈറ്റ് ഗാർഡ് അംഗങ്ങൾ സംബന്ധിച്ചു. സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂർ, എൻ.കെ. ഖാലിദ് ഹാജി, ഷഹീദ് പട്ടിലത്ത് , ഹാരിസ് വള്ളിയോത്ത് , മുഷ്താഖ്, ടി.ടി. ഷംസു, ശരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ ഇഫ്താർ നിയന്ത്രിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം ആർ നാസർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ