നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി കുവൈത്ത് അമീര്‍
Saturday, May 25, 2019 7:49 PM IST
കുവൈത്ത് സിറ്റി : തെരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തില്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് സബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു.

ഇന്ത്യന്‍ ജനതക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്ന അമീര്‍ രാജ്യത്തെ പുരോഗതിയിലേക്കും വിജയത്തിലേക്കും നയിക്കാൻ നരേന്ദ്ര മോദിക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചു. കിരീടാവകാശി ഷെയ്ഖ് നവാഫ്‌ അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബയും പ്രധാനമന്ത്രി ഷെയ്ഖ്‌ ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബയും മോദിയെ അഭിനന്ദിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ