ഇഫ്താര്‍ സൗഹൃദ സംഗമം നടത്തി
Sunday, May 26, 2019 2:43 PM IST
കുവൈറ്റ് സിറ്റി: കുവൈത്ത് പ്രവാസി ടാക്‌സി ഇഫ്താര്‍ സൗഹൃദ സംഗമം നടത്തി. അബ്ബാസിയ്യ ഓര്‍മ്മ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഷുക്കൂര്‍ എകരൂല്‍ ഉദ്ഘാടനം ചെയ്തു. റാഫി നന്തി അദ്ധ്യക്ഷത വഹിച്ചു. ഫാറൂഖ് ഹമദാനി റമദാന്‍ പ്രഭാഷണം നടത്തി. ജീസണ്‍ പാലക്കാട്, ഷിബു ജോസഫ് കോട്ടയം, ആന്റണി തൃശൂര്‍ പ്രസംഗിച്ചു. സുനില്‍ പറവൂര്‍ സ്വാഗതവും റൊണാള്‍ഡ് കൊല്ലം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍