കൈരളി ഫുജൈറ, ഖോര്‍ഫക്കാന്‍ യൂണിറ്റുകള്‍ സമൂഹനോമ്പുതുറ നടത്തി
Sunday, May 26, 2019 2:44 PM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ ആസോസിയേഷന്‍ ഫുജൈറ യൂണിറ്റ് ഈ വര്‍ഷത്തെ നോമ്പ്തുറ മെയ് 24 വെള്ളിയാഴ്ച വിപുലമായി ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ വെച്ച് നിറഞ്ഞ ജന പങ്കാളിത്തതോടെ സംഘടിപ്പിച്ചു. സെക്രട്ടറി ഉമ്മര്‍ ചോലക്കല്‍, പ്രസിഡന്റ് ലെനിന്‍ കുഴിവേലില്‍, ഖജാന്‍ജി ഗിരീഷ്, ലോക കേരളാ സഭാംഗം സൈമണ്‍ സാമുവേല്‍, സുധീര്‍ തെക്കേക്കര, ഉസ്മാന്‍ മാങ്ങാട്ടില്‍ സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളായ സതീഷ് പൊട്ടത്തു, സുമന്ദ്രന്‍ ശങ്കുണ്ണി, വനിതാ കണ്‍വീനര്‍ സുബ രവി, ബിജി സുരേഷ്, യൂണിറ്റ് നിര്‍വാഹക സമിതി അംഗംങ്ങളായ പ്രദീപ്, അനു, സുരേന്ദ്രന്‍ സുരേഷ് ബാബു, രജീഷ്, ലത്തീഫ്, പ്രേംജിത്, നിസാം, മിജിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമൂഹത്തിന്റെ നാനാ തുറകളില്‍ പെട്ട നൂറുകണക്കിനാളുകള്‍ സമൂഹനോമ്പുതുറയില്‍ പങ്കെടുത്തു.

ഖോര്‍ഫക്കാന്‍ യൂണിറ്റ്;
കൈരളി ഖോര്‍ഫക്കാന്‍ ഇഫ്താര്‍സംഗമം മെയ് 24 വെള്ളിയാഴ്ച ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഖോര്‍ഫക്കാനില്‍ വച്ച് സംഘടിപ്പിച്ചു. നാനാ തുറകളില്‍ നിന്നുള്ള നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു. കൈരളി ഖോര്‍ഫക്കാന്‍ യൂണിറ്റ് നിര്‍വാഹക സമിതി അംഗങ്ങള്‍ നോമ്പുതുറക്കു നേതൃത്വം നല്‍കി.